×
login
കുഴിബോംബുകള്‍ മണത്തറിയുന്നതില്‍ വിദഗ്ധന്‍; ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടിയ സൂപ്പര്‍ ഹീറോ; ഓര്‍മ്മയായി 'മഗാവ'

സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തിയ സേവനങ്ങള്‍ക്ക് 2020 സെപ്റ്റംബറില്‍ മഗാവയ്ക്ക് ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

ഫനോം പെന്‍: കുഴിബോബുകള്‍ മണത്തറിഞ്ഞ് ലോക ശ്രദ്ധയാകര്‍ഷിച്ച മഗാവയെന്ന കുഞ്ഞനെലി ഓര്‍മ്മയായി. തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന അനേകം കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് നിരവധി ജീവന്‍ രക്ഷിച്ചാണ് മഗാവ ഹീറോ ആയത്.

കംബോഡിയ സൈന്യത്തിലെ അംഗമായിരുന്ന മഗാവ താന്‍സാനിയയിലുള്ള എപിഒപിഒ ചാരിറ്റി എന്ന ഏജന്‍സിയാണ് പരിശീലിപ്പിച്ചത്. 2017 ലാണ് മഗാവ എ.പി.ഒ.പിയിലെത്തുന്നത്. മഗാവ, തന്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 71 കുഴിബോംബുകളും, 28 യുദ്ധോപകരണങ്ങളും കണ്ടെത്തി. 34 ഏക്കറിലധികം വരുന്ന പ്രദേശമാണ്  മഗാവ കുഴിബോംബുകളില്‍ നിന്ന് വിമുക്തമാക്കിയത്. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ജൂണിലാണ് മഗാവ സേവനത്തില്‍ നിന്നും വിരമിച്ചത്.

എപിഒപിഒ പരിശീലത്തിനിടയില്‍ ജോലി ലഭിക്കാനായി ഒരു ടെസ്റ്റും മഗാവിന് വിജയിക്കേണ്ടി വന്നു. ഇതിനായി 400 മീ പ്രദേശത്ത് നിരവധി കുഴിബോംബുകള്‍ ഒളിപ്പിച്ചു. മഗാവ അതെല്ലാം വിജയകരമായി കണ്ടെത്തുകയും, ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 2014 ല്‍ മുളങ്കാടുകള്‍ക്ക് നടുവില്‍ ജനിച്ച മഗാവ നാലാഴ്ച മാത്രം പ്രായമുള്ളപ്പോള്‍ തന്നെ തീവ്രപരിശീലനം ആരംഭിച്ചിരുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തിയ സേവനങ്ങള്‍ക്ക് 2020 സെപ്റ്റംബറില്‍ മഗാവയ്ക്ക് ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. യുകെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍സിക്ക് ആനിമല്‍സാണ് മഗാവയെ ആദരിച്ചത്. സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാര്‍ഡ് നല്‍കുന്നത്.

 

  comment

  LATEST NEWS


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.