×
login
ഒറ്റ നിമിഷംകൊണ്ട് എല്ലാം തകര്‍ത്ത് റഷ്യ‍; മരിയുപോളിലെ തിയറ്ററും ആക്രമിച്ചു; അഭയം തേടിയ 600 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് (വീഡിയോ)

ആക്രമത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രൈന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം അതിജീവിച്ച 23 ആളുകള്‍, രക്ഷാപ്രവര്‍ത്തകരെ കണ്ടാണ് എ.പി റിപ്പോര്‍ട്ട് തയാറാക്കിയത്.

കീവ്: മരിയുപോളിലെ തിയറ്റര്‍ ആക്രമിച്ച് റഷ്യ. യുദ്ധം നടക്കുന്നതിനാല്‍ തിയറ്ററില്‍ അഭയം തേടിയിരുന്ന 600 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Mariupol Drama Theater's Survivors Made It Into Makeshift Bomb Shelter Before Russian Strike Hit

ആക്രമത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രൈന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം അതിജീവിച്ച 23 ആളുകള്‍, രക്ഷാപ്രവര്‍ത്തകരെ കണ്ടാണ് എ.പി റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണം നടക്കുമ്പോള്‍ തിയറ്ററിനു പുറത്തുണ്ടായിരുന്ന അടുക്കളയില്‍ 100 പേര്‍ ഉണ്ടായിരുന്നതായും ഇവരാരും രക്ഷപ്പെട്ടില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


കെട്ടിടത്തിന്റെ ഉള്ളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ 1000 ആളുകളെങ്കിലും ഉള്ളിലുണ്ടാകുമെന്ന് കരുതുന്നു. 200 പേരെങ്കിലും സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ടാകും. മരിയുപോളിന്റെ ഹൃദയഭാഗത്ത് 60 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന മനോഹരമായ തിയറ്റര്‍ ക്ഷണം നേരംകൊണ്ടാണ് റഷ്യ തകര്‍ത്തത്. ഒരു കാലത്ത് റഷ്യന്‍ ഡ്രമാറ്റിക് തിയറ്റര്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടത്. 2015ല്‍ പ്രാദേശിക അധികൃതര്‍ റഷ്യന്‍ എന്ന വാക്ക് എടുത്തുകളഞ്ഞു. തിയറ്ററില്‍ ഉക്രൈന്‍ പൗരന്‍മാര്‍ മാത്രം കല അവതരിപ്പിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. മാര്‍ച്ച് ആദ്യവാരമാണ് റഷ്യ മരിയുപോള്‍ ഉപരോധിച്ചത്. തിയറ്ററിലെ ജീവനക്കാരെയടക്കം ബന്ദികളാക്കി.

റഷ്യ അതിനിവേശം നടത്തിയതിന് ശേഷം ഇതുവരെ ഉക്രൈനില്‍ 200 കുട്ടികളും, 3,238 സാധാരണ ജനങ്ങളും മരിച്ചതായി യുഎന്‍ മനുഷ്യ അവകാശ ഓഫീസ് കണക്കാകുന്നു. എന്നാല്‍ ഇതല്ല ക്രിത്യമായ കണക്ക് ഇതിലും കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ. തിയേറ്ററില്‍ തകര്‍ന്ന ആകാശ ദൃശ്യവും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

I heard screams constantly': Inside the terror at Mariupol's bombed theater | Stars and Stripes
  comment

  LATEST NEWS


  ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.