login
കര്‍ഷകസമരത്തിന് ശബ്ദമുയര്‍ത്തുന്ന ആദര്‍ശധീര ; കമലാഹീരിസിന്‍റെ പേരുപയോഗിച്ച് ബിസിനസും ബ്രാന്‍റും വളര്‍ത്തുന്ന മീന ഹാരിസിന് യുഎസില്‍ താക്കീത്

ഒരു വാണിജ്യ ആവശ്യങ്ങള്‍ക്കും കമല ഹാരിസിന്‍റെ പേര് ഉപയോഗിക്കരുതെന്ന് വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് മീനാ ഹാരിസിനെ താക്കീത് ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്‍റിന്‍റെ പേര് ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം നൈതികമായ നിലവാരം കാത്ത് പിന്തുടരുമെന്നും ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് നയങ്ങള്‍ പിന്തുടരുമെന്നും കമലാ ഹാരിസിന്‍റെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്ത് ഇന്ത്യയില്‍ ഒരു ആദര്‍ശ വനിതയുടെ മുഖം മൂടിയണിഞ്ഞ മീനാ ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ ഓഫീസ് വക താക്കീത്. കമലാ ഹാരിസിനെ മരുമകളാണ് അഭിഭാഷകയും വ്യവസായസംരംഭകയുമായ മീനാ ഹാരിസ്.  

കര്‍ഷകസമരത്തിന്‍റെ പേര് പറഞ്ഞ് ബോളിവുഡ് താരങ്ങളോടും കോണ്‍ഗ്രസ് നേതാക്കളോടും മീന ഹാരിസ് ട്വിറ്റര്‍ വഴി അടുത്തിരുന്നു. കര്‍ഷകസമരത്തില്‍ സ്വീഡനിലെ പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയെയും അമേരിക്കന്‍ പോപ്പ് താരം റിഹാനയെയും പിന്തുണച്ചും മീന ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു.  മീന ഹാരിസ് കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും മോദി വിരുദ്ധ മാധ്യമങ്ങളും വന്‍ പ്രചാരം നല്‍കിയിരുന്നു. 

പലപ്പോഴുേം കമല ഹാരിസിന്‍റെ പേര് ദുരുപയോഗം ചെയ്ത് സ്ഥാനമാനങ്ങള്‍ പിടിക്കുന്ന രീതിയായിരുന്നു മീനാഹാരിസിന്‍റേത്. സ്വന്തം ബിസിനസ് വളര്‍ത്താനും ബന്ധങ്ങള്‍ വികസിപ്പിക്കാനും മീന ഹാരിസ് വൈസ്പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ പേര് ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഈ ശാസന.

ഈയിടെ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തപ്പോഴും അതിനെതിരെ മീന ഹാരിസ് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. 

ഒരു വാണിജ്യ ആവശ്യങ്ങള്‍ക്കും കമല ഹാരിസിന്‍റെ പേര് ഉപയോഗിക്കരുതെന്ന് വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് മീനാ ഹാരിസിനെ താക്കീത് ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്‍റിന്‍റെ  പേര് ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം നൈതികമായ നിലവാരം കാത്ത് പിന്തുടരുമെന്നും ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് നയങ്ങള്‍ പിന്തുടരുമെന്നും കമലാ ഹാരിസിന്‍റെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ് മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും മീനാ ഹാരിസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മീന ഹാരിസിന്‍റെ  പിആര്‍ ടീം ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.

മീന ഹാരിസ് ഈയിടെ പങ്കെടുത്ത പ്രൊമോഷണല്‍ പരിപാടികളെക്കുറിച്ച് യുഎസ് മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതുപോലെ യുഎസ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മീന ഹാരിസ് മാധ്യമങ്ങളോട് നടത്തിയ ഇടപെടലുകളും കമലാ ഹാരിസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തതും ശക്തമായ വിമര്‍ശനത്തിന് പാത്രമായിരുന്നു. ഡൊണാള്‍ഡ് ട്രംപ് മകള്‍ ഇവാങ്കയെയും മരുമകന്‍ ജേര്‍ഡ് കുഷ്‌നറെയും സ്വകാര്യ ഉപദേശകര്‍ എന്ന പദവി നല്‍കി നിയമിച്ചിരുന്നു. ഇനി മീന ഹാരിസും ഇതുപോലെ പദവികളില്‍ കയറിപ്പറ്റിയാല്‍ അത് ട്രംപ് ചെയ്ത തെറ്റിന്‍റെ ആവര്‍ത്തനമാകുമെന്നും ഡെമോക്രാറ്റുകള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.

മീന ഹാരിസ് ഇപ്പോള്‍ തന്നെ അവര്‍ രചിച്ച പുസ്തകങ്ങളും അവരുടെ ഫിനോമിനെല്‍ എന്ന ബ്രാന്‍റും പ്രൊമോട്ട് ചെയ്യാന്‍ കമലാ ഹാരിസിന്‍റെ പേരും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്നത് വിവാദമായിരുന്നു. മേലില്‍ പുസ്തകമെഴുതുമ്പോഴും ഏതെങ്കിലും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയോ കമലാ ഹാരിസിന്‍റെ പേര് ഉപയോഗിക്കരുതെന്നും അത് വൈറ്റ് ഹൗസിന്റെ നൈതികതയ്ക്ക് എതിരാകുമെന്നും മീനാഹാരിസിനെ വിലക്കിയിട്ടുണ്ട്.

പുതിയ വൈസ് പ്രസിഡന്റായി കമല ഹാരിസ് സ്ഥാനമേറ്റയുടന്‍ ജോര്‍ജ്ജ് ബുഷിന്റെ മകള്‍ നടത്തുന്ന ടോക് ഷോയില്‍ തന്റെ വളര്‍ച്ചയ്ക്ക് കമലാ ഹാരിസ് ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നായിരുന്നു മീനാ ഹാരിസിന്റെ വാചകമടി. അന്ന് ആ പരിപാടിയില്‍ മീനാ ഹാരിസ് തന്റെ പുസ്തകം പ്രൊമോട്ട് ചെയ്യുകയുമുണ്ടായി. മീനാ ഹാരിസ് പ്രസംഗിക്കുമ്പോള്‍ ടിവിയില്‍ പശ്ചാത്തലമായി മീനഹാരിസും കമലാ ഹാരിസും നില്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു കാണിച്ചിരുന്നത്.

ഇന്ത്യയിലും മീനാ ഹാരിസ് അവരുടെ പേര് സജീവമാക്കി നിലനിര്‍ത്താന്‍ നോക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കര്‍ഷകര്‍ക്ക് വേണ്ടി അവര്‍ ട്വിറ്ററില്‍ വാതോരാതെ സംസാരിക്കുകയാണ്. കര്‍ഷകപ്രശ്‌നങ്ങളോടുള്ള സഹതാപത്തേക്കാള്‍, സ്വന്തം ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

  comment

  LATEST NEWS


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.