login
പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് ജയ് വിളി; ആസാദി മുദ്രാവാക്യവുമായി ബലൂചിസ്ഥാന്‍ എംപിമാര്‍ (വിഡിയോ)

മോദിക്ക് ജയ് വിളി കൂടാതെ ആസാദി മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളി. ബലൂചിസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനിടെ മോദിക്ക് ജയ് വിളികളുമായി എഴുന്നേറ്റത്. മോദിക്ക് ജയ് വിളി കൂടാതെ ആസാദി മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.  

ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷാ മെഹ്‌മൂദ് ഖുറേഷി സംസാരിക്കുന്നതിനിടയിലാണ് മോദിയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നത്. ഇതോടെ, ഭരണകക്ഷി അംഗങ്ങള്‍ ക്ഷുഭിതരായി.  തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ഖുറേഷിയും രംഗത്തെത്തി.  പിഎംഎല്‍എന്‍ നേതാവായ ഖവാജ ആസിഫിന്റെ ശരീരത്തില്‍ മോദിയുടെ ബാധ കയറിയെന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം, അടുത്തിടെയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതും കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും ഇമ്രാന്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.  

'ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഈ വേദിയില്‍ നിന്ന് ഉന്നയിച്ചതില്‍ നിങ്ങള്‍ ലജ്ജിക്കണമെന്നും ഖുറേഷി പറഞ്ഞു.

 

 

 

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.