login
മോദി വിമര്‍ശകരേ, ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യ‍ന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് കാട്ടുതീ പോലെ പടരുന്നു; എല്ലാവരും ദുരന്തത്തിന്‍റെ വക്കിലെന്ന് ഡബ്ല്യുഎച്ച്ഒ

ഇന്ത്യയില്‍ മാത്രമല്ല, കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

ജനീവ: ഇന്ത്യയില്‍ മാത്രമല്ല, കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായി പടരുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ ഏഷ്യയില്‍ നേപ്പാള്‍, പാകിസ്ഥാന്‍ മുതല്‍ ശ്രീലങ്ക, മാലിദ്വീപ് വരെയും രോഗം ശക്തമാണ്. തെക്ക് കഴിക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗം അതിവേഗം വ്യാപിക്കുന്നു.

'തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ 27 ലക്ഷം പുതിയ കേസുകളും 25,000 ല്‍പരം മരണങ്ങളും ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 19 ശതമാനവും 48 ശതമാനവും അധികമാണ്,' ലോകാരോഗ്യസംഘടന അറിയിക്കുന്നു.

വൈറസിന്‍റെ അതിവേഗവ്യാപനം ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലും മെഡിക്കല്‍ വിതരണ ശൃംഖലകളിലും അമിതമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പല രാഷ്ട്രങ്ങളും ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്.

ഏഷ്യയിലുടനീളം ആഞ്ഞടിക്കുന്ന ദുരന്തം നിര്‍ത്താന്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് റെഡ് ക്രോസ്, റെഡ് ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. 'ഈ മനുഷ്യ ദുരന്തം അമര്‍ച്ച ചെയ്യാന്‍ അതിവേഗം പ്രവര്‍ത്തിച്ചാലേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ഈ വൈറസിന് രാജ്യാതിര്‍ത്തികള്‍ എന്ന ബഹുമാനമൊന്നുമില്ല, അത് പല വകഭേദങ്ങളുടെ രൂപത്തില്‍ ഏഷ്യയിലുടനീളം ആഞ്ഞടിക്കുകയാണ്,' റെഡ് ക്രോസ്, റെഡ്‌ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍റെ ഏഷ്യാ പസഫിക് മേഖലാ ഡയറക്ടര്‍ അലക്‌സാണ്ടര്‍ മാതിയു പറയുന്നു.

ശ്രീലങ്കയില്‍ ഏപ്രില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് രോഗവ്യാപനം കൂടി. ഏപ്രില്‍13,14 തീയതികളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൂടിച്ചേരലുകളാണ് രോഗവ്യാപനം കൂട്ടിയത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന വൈറസിന്റെ വകഭേദവും ശ്രീലങ്കയിലുണ്ട്. ഒപ്പം യുകെയിലെ അതിവീര്യ വൈറസായ ബി1.1.7 വകഭേദവും ശ്രീലങ്കയില്‍ കണ്ടെത്തി.

മാലിദ്വീപിലും രോഗവ്യാപനം കൂടുതലാണ്. ഇവിടെ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടിയതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാകിസ്ഥാനില്‍ കോവിഡ് അതിരൂക്ഷമായതിനാല്‍ ഈദ് ആഘോഷങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പാക് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ എട്ടരലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്. 18,600 പേര്‍ മരിച്ചു. 

അതിരൂക്ഷമാണ് നേപ്പാളിലെ രോഗപ്പകര്‍ച്ച. ഇവിടെ 1200 ശതമാനമാണ് രോഗവ്യാപനം വര്‍ധിച്ചത്. വൈറസ് ടെസ്റ്റ് നടത്തിയതില്‍ 44 ശതമാനം പേര്‍ക്കും പോസിറ്റീവാണ്. തായലാന്‍റില്‍ മാര്‍ച്ച് 31ന് 28,863 പേര്‍ക്കാണ് രോഗമെങ്കില്‍ അത് ഇപ്പോള്‍ 76,000 പേര്‍ക്ക് എന്ന തോതില്‍ കുതിച്ചുയര്‍ന്നു.

കമ്പോഡിയയിലും രോഗവ്യാപനം കൂടുതലാണ്. 114 പേര്‍ഫിബ്രവരിയില്‍ മരിച്ചു. 17,261 പേര്‍ക്കാണ് രോഗബാധ. കഴിഞ്ഞ ദിവസം 650 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയില്‍ ദിവസേന 5000 പേരില്‍ രോഗബാധയുണ്ട്.

    comment

    LATEST NEWS


    സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


    48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.