login
ബ്രസീലില്‍ കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 4000ല്‍പരം ആളുകള്‍

ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സ്ഥിതിവിശേഷമാണ്. പലരും ചികിത്സ കിട്ടാതെ മരിയ്ക്കുകയാണ്. രാജ്യത്തെ ആരോഗ്യസംവിധാനം പലയിടങ്ങളിലും പാടെ തകര്‍ന്ന സ്ഥിതിയിലാണ്.

ബ്രസീലിയോ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം 4195 പേര്‍ കോവിഡ് മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ബ്രസീലില്‍ കോവിഡ് മൂലം ഇത്രയധികം പേര്‍ ഒരു ദിവസം മരിക്കുന്നത്.

ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സ്ഥിതിവിശേഷമാണ്. പലരും ചികിത്സ കിട്ടാതെ മരിയ്ക്കുകയാണ്. രാജ്യത്തെ ആരോഗ്യസംവിധാനം പലയിടങ്ങളിലും പാടെ തകര്‍ന്ന സ്ഥിതിയിലാണ്.

ഇപ്പോള്‍ ഇവിടെ 3,37000 പേര്‍ മരിച്ചു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബ്രസീലിലാണ്. അതേ സമയം മഹാമാരിയെ നിയന്ത്രിക്കാന്‍ ലോക് ഡൗണ്‍ പോലുള്ള നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രസില്‍  പ്രസിഡന്‍റ് ബൊല്‍സൊനാരോ തയ്യാറല്ല.

സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതം വൈറസ് മൂലമുള്ള ക്ഷതത്തേക്കാള്‍ കടുത്തതാണെന്ന് അദ്ദേഹം പറയുന്നു. ക്വാറന്‍റൈന്‍ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേയും ബൊല്‍സൊനാരോ എതിര്‍ക്കുന്നു. പൊണ്ണത്തടിയും വിഷാദരോഗവും മൂലമാണെന്ന വിലയിരുത്തിലാണ് രാജ്യത്തെ പ്രസിഡന്‍റ്. 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.