സെലന്‍സ്കിക്ക് നേരെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) സംഘം നടത്തിയ ആക്രമണത്തെ ഉക്രൈന് സൈനിക ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
കീവ് : റഷ്യന്‍ ഷെല്ലാക്രമണം തുടരുന്നതിനിടെ ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിക്ക് നേരെ മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായെന്ന് വെളിപ്പെടുത്തല്‍. യുദ്ധം ആരംഭിച്ച ശേഷം തനിക്കു നേരെ മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായെന്ന് സെലന്‍സ്കി തന്നെയാണ് വെളിപ്പെടുത്തിയത്. റഷ്യയുടെ പ്രത്യേക ഏജന്റാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നുണ്ട്.
റഷ്യയുടെ ഏജന്റുമാര്‍ തനിക്ക് നേരെ നടത്തിയ നീക്കം ഉക്രൈന്റെ സുരക്ഷാ ഭടന്മാര് പരാജയപ്പെടുത്തിയെന്നാണ് സെലന്‍സ്കി അറിയിച്ചത്. ഉക്രൈന് ദേശീയ സുരക്ഷാ പ്രതിരോധ വകുപ്പ് സെക്രട്ടറി ഈ മൂന്ന് കൊലപാതക ശ്രമങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉക്രൈനികളെ വംശഹത്യ ചെയ്യുന്ന 'രക്തരൂക്ഷിതമായ ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത' ഇരട്ട ഏജന്റുമാരില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സെലന്‍സ്കിക്ക് നേരെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) സംഘം നടത്തിയ ആക്രമണത്തെ ഉക്രൈന് സൈനിക ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ടൈംസും റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയുടെ പിന്തുണയുള്ള വാഗ്നര്‍ ഗ്രൂപ്പിലെയും ചെചെന്‍ പ്രത്യേക സേനയിലെയും കൂലിപ്പടയാളികളെയാണ് ഉക്രൈന് സെലെന്‍സ്കിയെ കൊല്ലാനായി പുടിന് അയച്ചതെന്നാണ് ആരോപണം.
അതിനിടെ റഷ്യക്കും ഉക്രൈനുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് സൗദി അറേബ്യ അറിയിച്ചു. വ്യാഴാഴ്ച രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഉക്രൈയിന് പ്രസിഡന്റ് സെലെന്‍സ്കിയുമായി ഫോണിലൂടെ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വാക്ക് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടക്കൊല: പാക്കിസ്ഥാനില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ
ഉക്രൈനിലുണ്ട് സേവാഭാരതി; അതിര്‍ത്തി കടത്താന്‍, അഭയമൊരുക്കാന്‍...വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമാകുന്നു
റഷ്യന്‍ ഏജന്റുമാരില്‍ നിന്നും മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായി; നീക്കങ്ങളെ ഉക്രൈന് സൈന്യം പരാജയപ്പെടുത്തയെന്ന് സെലന്‍സ്കി
റഷ്യയുടെ ആക്രമണം 48 മണിക്കൂറിനുള്ളിലെന്ന് റിപ്പോര്‍ട്ട്; ഉക്രൈന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടനും യുഎസും
അമേരിക്കയുടെ മുന്നറിയിപ്പിനു ഫലമില്ല; ഉക്രൈന് അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം തുടരുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്