×
login
കൈ വെട്ട് നിർത്താനാവില്ലെന്ന് താലിബാൻ, മറ്റ് രാജ്യങ്ങൾ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട, ക്രൂരമായ ശിക്ഷാ രീതികൾ നടപ്പാക്കുമെന്ന് മുല്ല നൂറുദ്ദീൻ തുറാബി

ശിക്ഷകൾ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു നയം വികസിപ്പിക്കുമെന്നും താലിബാൻ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ തുറാബി വ്യക്തമാക്കി.

കാബൂള്‍ : കൈ വെട്ട് പോലെയുള്ള ശിക്ഷ രീതികള്‍ മാറ്റാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്ന് താലിബാൻ നേതാവ്  മുല്ല നൂറുദ്ദീന്‍ തുറാബി. ശിക്ഷാ രീതികള്‍ക്ക് മാറ്റമില്ലെങ്കിലും അത് ജനമദ്ധ്യത്തില്‍ വച്ച്‌ നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ തുറാബി വ്യക്തമാക്കി.  

മറ്റുള്ള രാജ്യങ്ങൾ നടപ്പാക്കുന്ന ശിക്ഷകളെക്കുറിച്ചും അവരുടെ നിയമങ്ങളെക്കുറിച്ചും ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മറ്റ് രാജ്യങ്ങൾ ഞങ്ങളുടെ നിയമങ്ങളെക്കുറിച്ച് ഇത്ര വേവലാതിപ്പെടുന്നത്. ഞങ്ങളുടെ നിയമങ്ങൾ എന്തായിരിക്കണമെന്ന് മറ്റുള്ളവർ ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങൾ ഇസ്ലാമിനെയാണ് പിന്തുടരുന്നത്. നിയമങ്ങൾ ഖുറാനിൽ പറയുന്നത് അനുസരിച്ചാണ് നടപ്പാക്കുക. ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് താലിബാന്‍ നടപ്പിലാക്കിയിരുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് ഇതിലുള്ളത്. പരസ്യമായി പറയേണ്ടതല്ല തങ്ങളുടെ ശിക്ഷാ രീതിയെന്നും അഭിമുഖത്തില്‍ ഭീകരന്‍ വെളിപ്പെടുത്തി.  

കൈവെട്ട് പോലെയുള്ള ശിക്ഷ നടപ്പാക്കേണ്ടത് സുരക്ഷയുടെ കാര്യത്തിൽ വളരെ അത്യാവശ്യമാണ്. ശിക്ഷകൾ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു നയം വികസിപ്പിക്കുമെന്നും താലിബാൻ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ തുറാബി വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതിനായി അധികാരം പിടിച്ചപ്പോള്‍ നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ഇപ്പോള്‍ വിഴുങ്ങുകയാണ് താലിബാൻ.

രണ്ടാമതും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ പ്രാകൃത യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ചും, സ്ത്രീകളെ ജോലിക്കായി വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും താലിബാന്‍ ദിവസം കഴിയുന്തോറും ജനങ്ങളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്.  

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.