×
login
കുറച്ചു ദിവസങ്ങളായി യാത്രയിലായിരുന്നു, താന്‍ ജീവനോടെയുണ്ട്, വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍‍ നേതാവ് ബരാദര്‍, ശബ്ദ സന്ദേശം പുറത്ത്

അഫ്ഗാന്‍ പാര്‍ലമെന്റ് കൊട്ടാരത്തില്‍ നടന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ ബരാദറിന് നേരെ വെടിയുതിര്‍ത്തു,​ തുടര്‍ന്ന് ബരാദറിന് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്നണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കാബൂള്‍ : താലിബാന്‍കാര്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്നുണ്ടായി വെടിവെപ്പില്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുല്ല അബ്ദുള്‍ ഗനി ബരാദര്‍. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടത്. തനിക്ക് വെടിയേറ്റിട്ടില്ല. താന്‍ ജീവനോടെയുണ്ടെന്നും പറയുന്നതാണ് സന്ദേശം. നിലവില്‍ അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയാണ് ബരാദര്‍.  

കഴിഞ്ഞ കുറച്ചുദിവസമായി താനൊരു യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ബരാദര്‍ ശബ്ദസന്ദേശത്തിലൂടെ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബരാദര്‍ പറഞ്ഞു.  

താലിബാന്‍ ഭരണം കയ്യേറിയതിന് പിന്നാലെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും താലിബാന്‍ നേതാക്കള്‍ക്കിടയില്‍ അധികാര മോഹം ഉടലെടുക്കുകയും ഇതിനായി രംഗത്ത് വരികയും ചെയ്തു. ഇത് സര്‍ക്കാര്‍ രൂപീകരണവും വൈകിച്ചു.  

ഇതിനിടെ അഫ്ഗാന്‍ പാര്‍ലമെന്റ് കൊട്ടാരത്തില്‍ നടന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ ബരാദറിന് നേരെ വെടിയുതിര്‍ത്തു,​ തുടര്‍ന്ന് ബരാദറിന് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്നണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് താലിബാന്‍ ബരാദറിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.  

 

 

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.