×
login
ഇമ്രാന്‍ഖാനെ വെടിവെച്ച നവീദ് മൊഹമ്മദ് ബഷീര്‍ തീവ്രവാദി‍; സംഗീതം വെച്ചും നൃത്തം ചെയ്തും ഇമ്രാന്‍ ഖാന്‍ മതനിന്ദ‍ നടത്തിയെന്ന് കൊലയാളി

കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ ഇമ്രാന്‍ഖാന് നേരെ നിറയൊഴിച്ചതെന്ന് കൊലയാളിയായ നവീദ് മൊഹമ്മദ് ബഷീര്‍. മതനിന്ദ നടത്തിയതിനാണ് നിറയൊഴിച്ചതെന്നും ഇയാള്‍ പറയുന്നു.

ഇസ്ലാമബാദ്: കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ ഇമ്രാന്‍ഖാന് നേരെ നിറയൊഴിച്ചതെന്ന് കൊലയാളിയായ നവീദ് മൊഹമ്മദ് ബഷീര്‍. മതനിന്ദ നടത്തിയതിനാണ് നിറയൊഴിച്ചതെന്നും ഇയാള്‍ പറയുന്നു.  

പാട്ട് വെച്ചും ആസാനിടെ (വാങ്ക് വിളി) നൃത്തം ചെയ്തുമാണ് ഇമ്രാന്‍ ഖാന്‍ മതനിന്ദ നടത്തിയതെന്നും ഇയാള്‍ കുറ്റപ്പെടുത്തി. വെടിവെച്ചതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പ്രവര്‍ത്തകന്‍ തന്നെ പിന്നാലെ ഓടി പിടികൂടി. പിന്നീട്  പൊലീസ് അറസ്റ്റ് ചെയ്തു.  

ഇമ്രാന്‍ഖാന്‍ ആളുകളെ തെറ്റായ വഴിയിലൂടെ നയിക്കുകയാണെന്നും ഖാന്‍ മതനിന്ദ നടത്തുകയാണെന്നും നവീദ് മൊഹമ്മദ് ബഷീര്‍ ആരോപിച്ചു.  കണ്ടെയ്നര്‍ ട്രക്കില്‍ നില്‍ക്കുകയായിരുന്ന ഇമ്രാന്‍ഖാന്‍ റാലിയുടെ ഭാഗമായി വസീറാബാദിലൂടെ കടന്നുപോകുമ്പോള്‍ താഴെ നിന്നാണ് ബഷീര്‍ നിറയൊഴിച്ചത്. ഇതിനാല്‍ കാലിലാണ് വെടിയേറ്റത്. തുരുതുരാ വെടിവെച്ചതിനെ തുടര്‍ന്ന് 15 പേര്‍ക്ക് വെടിയേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. 


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.