×
login
വെള്ളപ്പൊക്കം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച നാട് വെള്ളത്തിനടിയില്‍; നെതര്‍ലന്‍ഡ് നേരിടുന്നത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.

ആംസ്റ്റര്‍ഡാം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളപ്പൊക്ക നിയന്ത്രണത്തെക്കുറിച്ച് പഠിക്കാനെത്തിയ നെതര്‍ലന്റ്‌സില്‍ വന്‍ പ്രളയം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് നെതര്‍ലന്റ്‌സ് നേരിടുന്നത്.  മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 182 ആയി. പടിഞ്ഞാറന്‍ യൂറോപ്പില്‍ വന്‍ പേമാരിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.  ജര്‍മനി, ബല്‍ജിയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം. നെതര്‍ലന്റ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.  

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജര്‍മനിയെയാണ്. ജര്‍മനിയില്‍ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് റൈന്‍ലാന്‍ഡ് സംസ്ഥാനത്താണ്. അവിടെ ഭിന്നശേഷിക്കാരെ പാര്‍പ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

നോര്‍ത്ത് റൈന്‍ സംസ്ഥാനത്ത് 43 പേര്‍ മരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നേറുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്മര്‍ പ്രതികരിച്ചു. ബല്‍ജിയത്തില്‍ 18 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി അനേലിസ് വെര്‍ലിണ്ടന്‍ അറിയിച്ചു. 19 പേരെ കാണാതായി. ബല്‍ജിയത്തില്‍ ലീജിലാണ് കൂടുതല്‍ നാശമുണ്ടായത്. ബല്‍ജിയത്തില്‍ നിന്ന് നെതര്‍ലന്റ്‌സിലേക്ക് ഒഴുകുന്ന മ്യൂസ് നദിയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.  

നെതര്‍ലന്റ്‌സ് സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ മുഖ്യമന്ത്രി ഡച്ച് മാതൃകയില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന 'റൂം ഫോര്‍ റിവര്‍' ഡച്ച് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.  കുട്ടനാടു പോലുള്ള പ്രദേശങ്ങള്‍ക്കു പദ്ധതി പ്രയോജനപ്പെടും. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ള (പിഡിഎന്‍എ) തുടര്‍നടപടി ഉടന്‍ സ്വീകരിക്കും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഇന്റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതിനാണു യോഗം. റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങളും നെതര്‍ലന്‍ഡ്‌സിന്റെ ജലമാനേജ്‌മെന്റ് മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദേഹം പറഞ്ഞിരുന്നു.  

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.