login
ഈ മാസം തന്നെ കോവിഡ് വാക്‌സിന്‍‍ എടുക്കൂ; സൗജന്യമായി ബിയര്‍ നേടൂ; ഷോട്ട് ആന്‍ഡ് ബിയര്‍ പദ്ധതിക്ക് തുടക്കം

ജൂണ്‍ 30 നകം 4.7 ദശലക്ഷം വാക്സിനേഷന്‍ എന്ന ആദ്യ ലക്ഷ്യത്തിലെത്താന്‍ എല്ലാ പരിശ്രമവും നടക്കുയാണെന്നും മര്‍ഫി പറഞ്ഞു.

ന്യൂജേഴ്‌സി:  മെയ് മാസത്തില്‍ കോവിഡ് -19 വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പ്രോഗ്രാം ന്യൂജേഴ്സി ഭരണകൂടം പ്രഖ്യാപിച്ചു.  ''ഷോട്ട് ആന്‍ഡ് ബിയര്‍'' പദ്ധതിക്കായി ഒരു ഡസനിലധികം മദ്യവില്‍പ്പനശാലകളുമായി ന്യൂജേഴ്‌സി സ്റ്റേറ്റ് ഒത്തുചേരുന്നതായി ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ട്വിറ്ററിലൂടെ അറിയിച്ചു.

''21 വയസ്സിന് മുകളിലുള്ള യോഗ്യതയുള്ള ന്യൂജേഴ്സിയക്കാരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ' ഷോട്ട് ആന്‍ഡ് ബിയര്‍ 'പ്രോഗ്രാം സമാരംഭിക്കുന്നു,'' മര്‍ഫി പറഞ്ഞു. ''മെയ് മാസത്തില്‍ ആദ്യത്തെ വാക്‌സിന്‍ ഡോസ് ലഭിക്കുകയും പങ്കെടുക്കുന്ന മദ്യവില്‍പ്പനശാലയിലേക്ക് വാക്‌സിനേഷന്‍ കാര്‍ഡ് എടുക്കുകയും ചെയ്യുന്ന ഏതൊരു ന്യൂജേഴ്സിയനും സൗ ജന്യ ബിയര്‍ ലഭിക്കും. ചെറുപ്പക്കാരില്‍ ചിലര്‍ വാക്‌സിനേഷനോട് വിമുഖത കാട്ടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കൗതുകകരമായ പ്രഖ്യാപനവുമായി ന്യൂജേഴ്‌സി ഗവര്‍ണര്‍ രംഗത്തെത്തിയത്.  

മെഗാ ക്യാംപുകളിലും മറ്റ് സ്ഥലങ്ങളിലുംരോഗപ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനും വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ''ഓപ്പറേഷന്‍ ജേഴ്‌സി സമ്മറിന്റെ'' ഭാഗം കൂടിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍. ജൂണ്‍ 30 നകം 4.7 ദശലക്ഷം വാക്സിനേഷന്‍  എന്ന  ആദ്യ ലക്ഷ്യത്തിലെത്താന്‍ എല്ലാ പരിശ്രമവും നടക്കുയാണെന്നും മര്‍ഫി പറഞ്ഞു.

 

 

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.