×
login
ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഉത്തരാഖണ്ഡ് ‍സര്‍ക്കാര്‍ നിരോധിച്ചെന്ന് നുണ പറഞ്ഞ് എന്‍ജിഒ ഡയറക്ടര്‍; പിന്നാലെ മാപ്പ്

ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചെന്ന വ്യാജപ്രചാരണം നടത്തിയ എന്‍ജിഒ ഡയറക്ടര്‍ വെട്ടിലായി.

ന്യൂദല്‍ഹി: ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചെന്ന വ്യാജപ്രചാരണം നടത്തിയ എന്‍ജിഒ ഡയറക്ടര്‍ വെട്ടിലായി.

ഡിസംബര്‍ 25നാണ് ലതിക റോയ് ഫൗണ്ടേഷന്‍ (എല്‍ആര്‍എഫ്) എന്ന എന്‍ജിഒയുടെ സഹസ്ഥാപകയും ഡയറക്ടറുമായ ജോ ചോപ്ര മക്‌ഗൊവാന്‍ ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചതായുള്ള ട്വീറ്റ് പുറത്തുവിട്ടത്.  'ഡെറാഡൂണില്‍ ഷോപ്പിംഗ് നടത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ച സംസ്ഥാനത്തിലെ നഗരത്തില്‍. പക്ഷെ ഞാന്‍ സന്ദര്‍ശിച്ച ഓരോ കടയിലും 'മെറി ക്രിസ്മസ് മാഡം' എന്ന അഭിവാദ്യവുമായാണ് ഓരോരുത്തരും എന്നെ എതിരേറ്റത്. സോറി, ഹിന്ദുത്വ....നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ അത്രത്തോളം ഉദാരമനസ്‌കരാണ്, ദയാലുക്കളാണ്....നിങ്ങളുടെ വെറുപ്പിന്റെ അജണ്ടയോട് അത്രത്തോളും കൂളാണ്...'- ഇതായിരുന്നു  ജോ ചോപ്ര മക്‌ഗൊവാന്‍ പങ്കുവെച്ച ട്വീറ്റ്.  

ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയെന്നും അതുവഴി മറ്റു സമുദായക്കാരോട് ഹിന്ദുക്കള്‍ക്ക് അസഹിഷ്ണുതയുണ്ടെന്നും ഉള്ള പ്രതീതി പരത്തുകയായിരുന്നു എന്‍ജിഒ ഡയറക്ടറുടെ ലക്ഷ്യം. ഹിന്ദുത്വയ്‌ക്കെതിരെ വിഷം തുപ്പുന്ന ഈ ട്വീറ്റ് ജോ ചോപ്ര പങ്കുവെച്ചതോടെ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അത് വൈറലായി മാറി. ക്രിസ്മസിനെതിരെ നിലകൊള്ളുന്ന, ക്രിസ്ത്യന്‍ സമുദായത്തെ വെറുക്കുന്ന ബിജെപി സര്‍ക്കാരാണ് ഉത്തരാഖണ്ഡിലെന്ന പ്രതീതി ജനിപ്പിക്കാനും സാധിച്ചു.


എന്നാല്‍ ഉത്തരാഖണ്ഡ് പൊലീസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു.  ജോ ചോപ്രയുടെ ട്വീറ്റിനെ ട്വിറ്ററിലൂടെ  തന്നെ ഉത്തരാഖണ്ഡ് പൊലീസ് ചോദ്യം ചെയ്തു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന വിശദീകരണവും പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. 'ക്രിസ്മസ് ആഘോഷത്തിന് സംസ്ഥാനത്ത് ഒരിടത്തും നിരോധനമില്ല. സംസ്ഥാനത്തുടനീളം ക്രിസ്തീയ സഹോദരന്മാര്‍ ആവേശത്തോടെ ക്രിസ്മസ് ആഘോഷിച്ചു. ദുഷ്പ്രചരണങ്ങളില്‍ ആരും വീഴരുത്. ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കും. '

ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടത്-ലിബറല്‍ സംഘടനകള്‍ നടത്തുന്ന കുത്സിതരീതിയുടെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. ഉത്തരാഖണ്ഡ് പൊലീസ് ശക്തമായി നിലയുറപ്പിച്ചതോടെ ജോ ചോപ്ര മക്ഗൊവാന്‍ തന്‍റെ ട്വീറ്റ് പിന്‍വലിച്ചു. ഉത്തരാഖണ്ഡ് പൊലീസിന് പിന്തുണയുമായി നിരവധി പേര്‍ ട്വിറ്ററില്‍ പ്രതിഷേധവുമായി എത്തി. പലരും ഹി്ന്ദുത്വത്തിനെതിരെ ഇത്രയും വലിയ നുണപ്രചാരണം നടത്തിയ ജോ ചോപ്രയെ അറസ്റ്റ് ചെയ്യണമെന്ന് വരെ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെ ജോ ചോപ്ര മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.

 'ഉത്തരാഖണ്ഡില്‍ ക്രിസ്മസ് നിരോധിച്ചുവെന്ന എന്റെ ട്വീറ്റിനെ പലരും തെറ്റിദ്ധരിച്ചു. ഇന്ത്യക്കാര്‍ അത്രയ്ക്ക് വെറുപ്പുള്ളവരല്ലെന്ന് പറയുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഒരു ക്രിസ്ത്യന്‍ എന്ന നിലയില്‍ എനിക്ക് എവിടെയും നല്ല സ്വീകാര്യതായണ്. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, മാപ്പ്,'- ഇതായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള ജോ ചോപ്ര മക്‌ഗൊവാന്‍റെ ട്വീറ്റ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഉത്തരാഖണ്ഡ് ഭരിയ്ക്കുന്നത്.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.