×
login
ഏപ്രിലില്‍ 'യേശുവിന്റെ രണ്ടാം വരവു'ണ്ടെന്ന് പറഞ്ഞ് കുട്ടികളടക്കം എഴുപതിലധികം പേരെ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പോലീസ്‍ (വീഡിയോ)

ഏപ്രില്‍ മാസത്തില്‍ യേശുവിന്റെ രണ്ടാം വരവ് സംഭവിക്കുമെന്നും ആ സമയത്ത് ക്രിസ്തീയ വിശ്വാസികളെ യേശു സ്വര്‍ഗത്തിലെത്തിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ പുരോഹിതന്‍ തടവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് നൈജീരിയന്‍ പോലീസ് വക്താവ് പറഞ്ഞതായി ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 23 കുട്ടികളടക്കം 77 പേരെയായിരുന്നു പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി പള്ളിയുടെ അണ്ടര്‍ഗ്രൗണ്ട് ഫ്ളോറില്‍ തടവില്‍ പാര്‍പ്പിച്ചത്.

അബുജ: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി പള്ളിയില്‍ തടവില്‍ പാര്‍പ്പിച്ച എഴുപതിലധികം പേരെ പോലീസ് രക്ഷിച്ചു. നൈജീരിയയിലെ ഓന്‍ഡോ സ്റ്റേറ്റിലെ വാലന്റീനോ നഗരത്തിലായിരുന്നു സംഭവം.

ഏപ്രില്‍ മാസത്തില്‍ യേശുവിന്റെ രണ്ടാം വരവ്  സംഭവിക്കുമെന്നും ആ സമയത്ത് ക്രിസ്തീയ വിശ്വാസികളെ യേശു സ്വര്‍ഗത്തിലെത്തിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ പുരോഹിതന്‍ തടവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് നൈജീരിയന്‍ പോലീസ് വക്താവ് പറഞ്ഞതായി ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 23 കുട്ടികളടക്കം 77 പേരെയായിരുന്നു പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി പള്ളിയുടെ  അണ്ടര്‍ഗ്രൗണ്ട് ഫ്ളോറില്‍ തടവില്‍ പാര്‍പ്പിച്ചത്.

 


ഏപ്രിലില്‍ മാസം ഇത് സംഭവിക്കുമെന്നാണ് ആദ്യം അസിസ്റ്റന്റ് പാസ്റ്റര്‍ പറഞ്ഞിരുന്നതെന്നും പിന്നീട് ഇത് സെപ്റ്റംബറിലേക്ക് നീട്ടിവെച്ചുവെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓന്‍ഡോ പോലീസിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫുന്‍മിലായൊ ഒഡുന്‍ലമി പറഞ്ഞതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍ ഡേവിഡ് അനിഫൊവൊഷെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമാണ് അറസ്റ്റിലായത്.

 

തട്ടിക്കൊണ്ടുപോയ കുട്ടികളിലൊരാളുടെ മാതാവ് പോലീസ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പട്രോള്‍ കാറില്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

  comment

  LATEST NEWS


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം


  ഓര്‍മ ക്ലിനിക് ആരംഭിക്കുന്നു; ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; വീഡിയോ സന്ദേശം നല്‍ക്കാന്‍ നടന്‍ മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.