സിയൂള്‍: യുഎന്‍ ഇരട്ടത്താപ്പിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി ഉത്തരകൊറിയ. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധ പരീക്ഷണങ്ങളില്‍ യുഎന്‍ മൗനം പാലിക്കുകയാണെന്നും ഇരട്ടത്താപ്പ് അനുവദിക്കാനാവില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജോ ഷോള് സൂ പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ജോ ഷോള് സൂ നിലപാട് വ്യക്തമാക്കിയത്.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങളില്‍ ഫ്രാന്‍സ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനെ വിമര്‍ശിക്കുകയായിരുന്നു ജോ ഷോള് സൂ. യുഎസിന്റെ പ്രത്യക്ഷ കടന്ന് കയറ്റവും ലംഘനവുമെല്ലാം യുഎന്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്. ഈ വിവേചനം അംഗീകരിക്കാനാകില്ല. തങ്ങളുടെ ആണവ മിസൈല്‍ പദ്ധതികളെ വിമര്‍ശിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ജോ ഷോള് സൂ പറഞ്ഞു.
ആറു മാസത്തെ ഇടവേളയ്ക്കുശേഷം സെപ്റ്റംബറില്‍ ഉത്തരകൊറിയ ആണവവേധ മിസൈല്‍ പരീക്ഷണം പുനരാരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: