×
login
സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു: നിയന്ത്രങ്ങളും കടുപ്പിച്ചു; ആശങ്ക കൂടുതല്‍ രാജ്യങ്ങളിലേക്ക്

ആഫ്രിക്കയില്‍ നിന്നും അറബ് രാജ്യം വഴി വന്ന വനിതയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ദുബായ്: സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശന നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ഒമിക്രോണ്‍ ആശങ്ക കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.  

ആഫ്രിക്കയില്‍ നിന്നും അറബ് രാജ്യം വഴി വന്ന  വനിതയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്ന ഇവര്‍ക്കു രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും, നിരീക്ഷണത്തിനായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലായിരുന്നവരേയും ക്വാറന്റീനിലേക്കു മാറ്റി. ഇന്നലെ സൗദിയില്‍ ആദ്യമായി  ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്ക അടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ തിങ്കളാഴ്ച മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.  

അമേരിക്കയിലും ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയ ആളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നവംബര്‍ 22ന് എത്തിയ ഇയാള്‍ ഏഴുദിവസത്തിന് ശേഷം കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിതീകരിച്ചത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള ഇയാള്‍ ക്വാറന്റീനിലാണ്.

നേരത്തെ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സീന്‍ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഇസ്രായേല്‍ അറിയിച്ചു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്താല്‍ ഇരട്ടിയോളം പകര്‍ച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേല്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകള്‍ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടു. ഈ വാദം തള്ളിയാണ് ഇസ്രായേല്‍ പുതിയ വെളിപ്പെടുത്തല്‍.

 

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.