×
login
അഫ്ഗാനിസ്ഥാനില്‍ കറുപ്പ് കൃഷി ‍ചെയ്യാന്‍ താലിബാന്‍‍റെ ലൈസന്‍സ്; ഇന്ത്യയെ ലാക്കാക്കി ലഹരി ഉല്‍പാദനം കുത്തനെ കൂട്ടി അഫ്ഗാനിസ്ഥാന്‍‍‍

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിടികൂടിയ ലഹരി മരുന്നില്‍ 55 ശതമാനം അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ഇന്ത്യയില്‍ കൊച്ചിയിലും മുംബൈയിലും ഉള്‍പ്പെടെ പിടികൂടിയ ലഹരി മരുന്നിന്‍റെ 88 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ്.

കൊച്ചി: കോവി‍ഡിന് ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിയില്‍ വന്‍ കുതിപ്പ്. ഏകദേശം 37 ശതമാനം വര്‍ധനയുണ്ടായതായി അന്താരാഷ്ട്ര നര്‍കോടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (ഐഎന്‍സിബി) കണക്കുകള്‍ പറയുന്നു.

താലിബാന്‍ സര്‍ക്കാര്‍ കറുപ്പ് കൃഷിക്ക് ലൈസന്‍സ് അനുവദിച്ടിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചാണ് വലിയ തോതില്‍ കറുപ്പ് ഉല്‍പാദിപ്പിച്ച് ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കടത്തുന്നത്. ഔഷധം നിര്‍മ്മിക്കാനെന്ന് കാണിച്ചാണ് കറുപ്പ് കൃഷി ലഹരിക്കടത്ത് ലോബികള്‍ വ്യാപകമാക്കുന്നത്.   

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിടികൂടിയ ലഹരി മരുന്നില്‍ 55 ശതമാനം അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ഇന്ത്യയില്‍ കൊച്ചിയിലും മുംബൈയിലും ഉള്‍പ്പെടെ പിടികൂടിയ ലഹരി മരുന്നിന്‍റെ 88 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ്.  

2020ന് ശേഷം (കോവിഡിന് ശേഷം) അഫ്ഗാനില്‍ നിന്നുള്ള ലഹരിക്കടത്തില്‍ വലിയ വര്‍ധനയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.  


പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കേസ് തീര്‍ന്നാല്‍ നിയമപ്രകാരം നശിപ്പിച്ചു കളയണം. എന്നാല്‍ പലപ്പോഴും ഈ ലഹരി വസ്തുക്കള്‍ നശിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ലോബി ലഹരി കടത്തുന്ന സംഘങ്ങള്‍ക്ക് തന്നെ തിരിച്ചുകൊടുക്കുന്ന സ്ഥിതിവിശേഷവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ മാറ്റം വന്നിട്ടുണ്ട്.  

തീവ്രവാദവും ലഹരിക്കച്ചവടവും തമ്മില്‍ അഭേദ്യബന്ധമുള്ളതിനാല്‍ മോദി സര്‍ക്കാര്‍ ഇത് പിടിച്ചെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈയിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്ത, പ്രോസിക്യൂഷന്‍ നടപടികള്‍ കഴിഞ്ഞ 40,000 കിലോഗ്രാം ലഹരിമരുന്നാണ് കത്തിച്ച് കളഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ കത്തിച്ചുകളയല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു.  

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.