×
login
പാക്കിസ്ഥാനില്‍ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പെട്രോളിന് ലിറ്ററിന് 272 രൂപ, ഡീസലിന് 280 രൂപ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ

കമ്മി കുറയ്ക്കാനും നികുതി പിരിവ് ഊര്‍ജിതമാക്കാനും മിനി ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുന്നു. വായ്പ ലഭിക്കാവുന്നിടങ്ങളില്‍ നിന്നെല്ലാം ധനം സമാഹരിച്ചിട്ടും രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) തൃപ്തിപ്പെടുത്തുന്നതിനായി വീണ്ടും ഇന്ധന വില സര്‍ക്കാര്‍ വര്‍ധിപ്പിപ്പിച്ചു. ബുധനാഴ്ച രാത്രി പെട്രോളിന്റെയും ഗ്യാസിന്റെയും വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഉയര്‍ത്തിയത്. 22.20 രൂപ വര്‍ധിച്ചതിന് ശേഷമാണ് പെട്രോള്‍ വില ലിറ്ററിന് 272 രൂപയായി വര്‍ധിപ്പിച്ചതായി ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഇതിനു കാരണമെന്നാണ് വിശദീകരണം.  

അതിവേഗ ഡീസലിന്റെ വില 17.20 രൂപ വര്‍ധിപ്പിച്ചതിന് ശേഷം ലിറ്ററിന് 280 രൂപയായി. 12.90 രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മണ്ണെണ്ണ ലിറ്ററിന് 202.73 രൂപയ്ക്ക് ലഭിക്കും. അതേസമയം, ലൈറ്റ് ഡീസല്‍ ഓയില്‍ 9.68 രൂപ വര്‍ധിപ്പിച്ച് 196.68 രൂപയായി. പുതിയ വില വ്യാഴാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പെട്രോള്‍ വര്‍ദ്ധനയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്മി കുറയ്ക്കാനും നികുതി പിരിവ് ഊര്‍ജിതമാക്കാനും മിനി ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍.

 

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.