×
login
നോമ്പുകാലത്തും മതരാഷ്ട്രങ്ങളുടെ മനുഷ്യകുരുതി; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തി പാക്കിസ്ഥാന്‍; 38 പേര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാന്‍

സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പുറ ജില്ലയിലെ ഖോസ്റ്റ്, കുനൂര്‍ പ്രവിശ്യകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. മിര്‍പാര്‍, മന്‍ദേഷ്, ഷൈദി, കൈ എന്നീ പ്രദേശങ്ങളിലും ആക്രമണമുണ്ടായി.

കാബൂള്‍: നോമ്പുകാലത്ത് തമ്മിലടിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. പാക്കിസ്ഥാന്‍ ഒരു പ്രകോപനവുമില്ലാതെ തങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണവുമായി താലിബാന്‍ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ സ്പുറ ജില്ലയിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്.  

സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പുറ ജില്ലയിലെ ഖോസ്റ്റ്, കുനൂര്‍ പ്രവിശ്യകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. മിര്‍പാര്‍, മന്‍ദേഷ്, ഷൈദി, കൈ എന്നീ പ്രദേശങ്ങളിലും ആക്രമണമുണ്ടായി. അതേസമയം ഇതേദിവസം ഗോര്‍ബ്‌സ് ജില്ലയിലെ  മസ്‌തേര്‍ബലില്‍ പാകിസ്ഥാന്‍ സൈനികരും താലിബാന്‍ സൈനികരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.  


ആക്രമണം നടന്നതായി അഫ്ഗാനിസ്താനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്. ഇനിയും ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനെ വന്‍ തിരിച്ചടി നേരിടുമെന്ന് താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചു.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.