×
login
പാകിസ്ഥാനും ഇമ്രാന്‍ഖാനും തിരിച്ചടി; സിന്ധ്പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് യുഎസില്‍ എംക്യുഎം സമരം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തിരിച്ചടിയായി സിന്ധ് പ്രവിശ്യക്കാരുടെ സമരം. മുത്തഹിദ ഖ്വാമി മൂവ്‌മെന്‍റ് (എംക്യുഎം) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആണ് സിന്ധ് പ്രവിശ്യയിലുള്ളവര്‍ക്ക് സ്വയം ഭരണം നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തിരിച്ചടിയായി സിന്ധ് പ്രവിശ്യക്കാരുടെ സമരം. മുത്തഹിദ ഖ്വാമി മൂവ്‌മെന്‍റ് (എംക്യുഎം) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആണ് സിന്ധ് പ്രവിശ്യയിലുള്ളവര്‍ക്ക് സ്വയം ഭരണം നല്‍കണമെന്നാവശ്യപ്പെട്ട്  അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.

സിന്ധ് പ്രവിശ്യയിലെ മൊഹാജിര്‍ സമുദായം ഐഎസ് ഐക്കാരുടെ അടിച്ചമര്‍ത്തലുകള്‍ക്കും ക്രൂരതകള്‍ക്കും പാത്രമാവുകയാണെന്നും അവര്‍ക്ക് ഈ മേഖലയില്‍ സ്വയംഭരണാധികാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈ സമുദായം എംക്യുഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിലെ യുഎസ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കി. ഐക്യരാഷ്ട്രസഭയുടെ ഒരു സംഘത്തെ നേരിട്ട് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ സിന്ധിലേക്ക് അയയ്ക്കാനും പരാതിയില്‍ ആവശ്യമുന്നയിക്കുന്നു.

അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനം തടയാന്‍ ഐക്യരാഷ്ട്രസംഘടനയും മറ്റ് മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും എംക്യുഎം ആവശ്യപ്പെട്ടു. വിചാരണയില്ലാതെ കൊല ചെയ്യല്‍, രാഷ്ട്രീയ ഇരയാക്കപ്പെടല്‍, ആളുകളെ ബലപ്രയോഗത്തിലൂടെ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങള്‍ ഇവിടെ നടക്കുന്നതായി പറയുന്നു.

പാകിസ്ഥാനിലുള്ള ചൈനയുടെ സ്വാധീനത്തെയും എംക്യുഎം വിമര്‍ശിക്കുന്നു. 'തെക്കന്‍ ഏഷ്യയിലെ പാകിസ്ഥാന്‍ സേനയുടെയും ഐഎസ് ഐയുടെയും തണലില്‍ ഇസ്ലാമിക തീവ്രവാദം പരക്കുന്നത് തടയണം. മൊഹാജിര്‍ സമുദായത്തെ വംശീയതുടച്ചുനീക്കലും തടയണം,' എംക്യുഎം പരാതിയില്‍ പറയുന്നു.

1953ല്‍ ഉത്തര്‍പ്രദേശില്‍ നിന്നും കറാച്ചിയിലേക്ക് കുടിയേറിയ കുടുംബമാണ് അല്‍ത്താഫ് ഹുസ്സൈന്റേത്. ഇദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉറുദു സംസാരിക്കുന്ന ലക്ഷക്കണക്കിന് മൊഹാജിര്‍ സമുദായം ഉണ്ട്. 1970 മുതല്‍ക്ക് മൊഹാജിര്‍ സമുദായം ഇവിടെ അരക്ഷിതാവസ്ഥയിലാണ്. 1988ല്‍ മൊഹാജിറുകളുടെ എംക്യുഎം വലിയൊരു രാഷ്ട്രീയശക്തിയായി വളര്‍ന്നു.

1990ല്‍ പാക് സൈന്യം മൊഹാജിറുകളെ വേട്ടയാടി. ഒരു കൊലപാതകക്കേസില്‍ കുറ്റം ചാര്‍ത്തിയതോടെ ഹുസൈന്‍ പാകിസ്താന്‍ വിട്ട് ബ്രിട്ടനില്‍ അഭയം തേടി. 2016ല്‍ പാക് സൈന്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു എംക്യുഎം ഹുസൈനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഇപ്പോഴും ഹുസൈന്‍ വിദേശത്തിരുന്ന് മൊഹാജിറുകള്‍ക്ക് വേണ്ടി, പാക് സൈന്യത്തിനെതിരെ പൊരുതുകാണ്.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.