×
login
നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ

:സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പെട്രോളിനും ഡീസലിനും വന്‍തോതില്‍ വില കൂട്ടി. പെട്രോളിനും ഡീസലിനും 35 രൂപവീതമാണ് പാക്ക് സര്‍ക്കാര്‍ വില കൂട്ടിയത്

പെട്രോള്‍, ഡീസല്‍ വീല കൂടുമെന്നറിഞ്ഞ ഞായറാഴ്ച രാത്രി പെട്രോള്‍ ബങ്കുകളിലെ തിരക്ക്

ഇസ്ലാമബാദ് :സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പെട്രോളിനും ഡീസലിനും വന്‍തോതില്‍ വില കൂട്ടി. പെട്രോളിനും ഡീസലിനും 35 രൂപവീതമാണ് പാക്ക് സര്‍ക്കാര്‍ വില കൂട്ടിയത്.  

ടെലിവിഷനിലൂടെയാണ് ധനമന്ത്രി ഇഷാഖ് ധര്‍ ഇന്ധനവില വര്‍ധിപ്പിച്ച കാര്യം ജനങ്ങളെ അറിയിച്ചത്.  വില വര്‍ധന തിങ്കളാഴ്ച നിലവില്‍ വന്നതോടെ  പാക്കിസ്ഥാനിലെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി.  


വിലവര്‍ധനയ്ക്ക് മുന്നോടിയായി ഞായറാഴ്ച പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കായിരുന്നു.  പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 3.25 പാകിസ്ഥാന്‍ രൂപ എന്ന നിലയിലേക്ക് പാകിസ്ഥാന്‍ രൂപ തകര്‍ന്നു.  

രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക  പുരോഗതി കൈവരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍  ഐ.എം.എഫ് ധനസഹായം നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് നിലനില്‍പ്പിനായുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോള്‍ പാകിസ്താന്‍ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് രാജ്യം.

അവശ്യസാധനങ്ങള്‍ക്ക് അവിടെ കുത്തനെ വില കൂടുകയാണ്. ഗോതമ്പിന് കിലോയ്ക്ക് 160 രൂപയാണ് വില.കനത്ത ഗോതമ്പ് ക്ഷാമവും ഉണ്ട്. എന്തായാലും ജനജീവിതം ദുസ്സഹമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.