×
login
പാകിസ്ഥാന്റെ വിദേശ കടം എട്ടു ശതമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക്; ഇമ്രാന്‍ ഖാന്റെ 'നയാ' പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്.

ഇസ്ലാമാബാദ്: ശക്തമായ സമ്പദ്ഘടനയുള്ളൊരു പുതിയ പാകിസ്ഥാനെ നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന് വരുന്ന രണ്ട് വര്‍ഷത്തെ (2021-2023) ആവശ്യങ്ങള്‍  പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം 51.6 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസഹായമാണ് വേണ്ടതെന്നും ഈ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) നിര്‍ദേശിച്ചിട്ടുള്ള കണക്കുകള്‍ വകവയ്ക്കാതെയാണ് രാജ്യത്ത് ഇപ്പോള്‍ വികസനം നടക്കുന്നത്.  

വിദേശ ധനസഹായ ആവശ്യങ്ങളുടെ വിടവ് നികത്താന്‍ ഐഎംഎഫുമായി ഉദ്യോഗസ്ഥ തലത്തിലുള്ള ഒരു കരാറണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍. ഏറ്റവും കൂടുതല്‍ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഇടം പിടിച്ചതായി ലോകബാങ്ക് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഈ വര്‍ഷം ജൂണില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളറാണ് കടമെടുത്തത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) എന്നിവയില്‍ നിന്നുള്ള പ്രോഗ്രാം വായ്പകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്ഥാനിപ്പോള്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്. അതേസമയം ലോകബാങ്കും എഡിബിയും പ്രോജക്ട് വായ്പകള്‍ നല്‍കുന്നത് തുടരുമെങ്കിലും, അവ നടപ്പിലാക്കാനുള്ള ശേഷി കൂടെ കണക്കിലെടുത്തായതിനാല്‍ പാകിസ്ഥാന് ഇതും ലഭിക്കുന്നതിനുള്ള സാധ്യത തീരെക്കുറവാണ്.  ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ പാകിസ്ഥാന്റെ റേറ്റിങ് ഇനിയും താഴ്തിയേക്കും. അതിനാല്‍ അന്താരാഷ്ട്ര ബോണ്ടുകളിലൂടെയുള്ള ഫണ്ട് സൃഷ്ടിക്കുന്നത് വലിയ ചെലവേറിയ പ്രക്രിയയായി മാറിയേക്കുമെന്നും ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വായ്പ്പക്കാരുടെ ഗ്രൂപ്പും, വ്യക്തിഗത ഡിഎസ്എസ്ഐ യോഗ്യതയുള്ള രാജ്യങ്ങളും വിദേശ ധനസഹായം സ്വീകരിക്കുന്ന നിരക്കില്‍ വലിയ വ്യത്യാസമാണുള്ളതെന്ന് 2022 ലെ അന്താരാഷ്ട്ര വായ്പ സ്ഥിതിവിവരക്കണക്കുകളെ (ഇന്റര്‍നാഷണല്‍ ഡെബ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്) ഉദ്ധരിച്ച് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.