×
login
താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍ ഗൂഢനീക്കം വെളിപ്പെടുത്തി യുഎസ്; ഹഖാനിയെയും സംരക്ഷിക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു.  

പാകിസ്ഥാന്‍ താലിബാനെ മാത്രമമല്ല, ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കിയെന്ന് ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. താലിബാന്‍ കാബൂള്‍ പിടിച്ച ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ സത്യവാങ്മൂലം നല്‍കി സംസാരിക്കുകയായിരുന്നു ആന്‍റണി ബ്ലിങ്കന്‍. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ചിലത് യുഎസുമായി ഏറ്റുമുട്ടുന്നവയാണെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.

പാകിസ്ഥാന്‍ കുറെക്കൂടി വിശാലമായി വിദേശ സമൂഹത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു. താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍ അടിമത്തത്തിന്‍റെ ചങ്ങലപൊട്ടിച്ചെറിഞ്ഞുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ പ്രസ്താവനയെ യുഎസ് സഭാപ്രതിനിധി ബില്‍ കീറ്റിംഗും വിമര്‍ശിച്ചു. പാകിസ്ഥാന്‍റെ രഹസ്യസംഘടനയായ ഐഎസ് ഐക്ക് ആഴത്തിലുള്ള ബന്ധം ഹഖാനി ശൃംഖലയുമായുണ്ടെന്നും ഇവര്‍ നിരവധി യുഎസ് പട്ടാളക്കാരുടെ മരണത്തിന് കാരണക്കാരാണെന്നും കീറ്റിംഗ് കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ തുടര്‍ച്ചയായി അഫ്ഗാനിസ്ഥാന്‍റെ ഭാവി സംബന്ധിച്ച പന്തയം വെച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരാണ് ഹഖാനി ശൃംഖലയില്‍പ്പെട്ടവരെയും താലിബാനെയും സംരക്ഷിച്ചുകൊണ്ടിരുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

  comment
  • Tags:

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.