×
login
മുഹമ്മദ് നബിയുടെ വിശ്വാസ്യത എഴുത്തുകളിലൂടെ ചോദ്യം ചെയ്തു; സ്‌കൂള്‍ പ്രിന്‍സിപ്പലായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ; പാകിസ്ഥാനില്‍ താലിബാന്‍ 'പ്രോ മോഡല്‍'

ലാഹോറിലെ സ്വകാര്യ സ്‌കൂള്‍ ഉടമയും പ്രിന്‍സിപ്പലുമായ സല്‍മ തന്‍വീറിനാണ് വധശിക്ഷയും 50,000 രൂപ പിഴയും വിധിച്ചത്.വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രചനകള്‍ എഴുതി വിതരണം ചെയ്തുവെന്നതാണ് കേസ്.

ലാഹോര്‍: മതനിന്ദ കുറ്റം ചുമത്തി ഒരു മുസ്ലിം സ്ത്രീക്ക് ലാഹോര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ സ്വകാര്യ സ്‌കൂള്‍ ഉടമയും പ്രിന്‍സിപ്പലുമായ സല്‍മ തന്‍വീറിനാണ് വധശിക്ഷയും 50,000 രൂപ പിഴയും വിധിച്ചത്.വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രചനകള്‍ എഴുതി വിതരണം ചെയ്തുവെന്നതാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടതായി സെഷന്‍സ് ജഡ്ജി മന്‍സൂര്‍ അഹമദ് ഖുറേഷി 22 പേജുള്ള വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

സല്‍മ തന്‍വീര്‍ തന്റെ എഴുത്തുകളിലൂടെ പ്രവാചകത്വത്തിന്റെ ആധികാരികത നിഷേധിക്കുകയും അവര്‍ സ്വയം പ്രവാചകയെന്ന് അവകാശപ്പെടുകയും ചെയ്തുവെന്ന് പാക് ദിനപ്പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മയുടെ മാനസികനില തകരാറാണെന്ന് അവരുടെ അഭിഭാഷകന്‍ മുഹമ്മദ് റംസാന്‍ വാദിച്ചെങ്കിലും കോടതി അത് നിരാകരിക്കുകയും പ്രതിയുടെ മാനസിക പരിശോധനയ്ക്ക് ഉത്തരവിടുകയുമായിരുന്നു. മൗലവി ഖാരി ഇഫ്തിഖര്‍ അഹമദ് റാസയുടെ പരാതിയില്‍ നിസ്താര്‍ കോളനി പോലീസാണ് 2013 സപ്തംബര്‍ രണ്ടിന് സല്‍മയ്‌ക്കെതിരെ കേസെടുത്തത്.  

  comment

  LATEST NEWS


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.