×
login
'ഞങ്ങളെ രക്ഷിക്കൂ'; ഇവരെ ഒരു പാഠം പഠിപ്പിക്കണം; മോദിയുടെ സഹായം തേടി പാക്ക് അധിനിവേശ കശ്മീര്‍ സ്വദേശി

പോലീസ് വീട്ടില്‍നിന്നു പുറത്തിറക്കിയതിനാല്‍ കുടുംബേേത്താടൊപ്പം തെരുവില്‍ താമസിക്കേണ്ട സ്ഥിതിയാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീട് ഞങ്ങള്‍ക്ക് വിട്ടുതരാന്‍ ഞാന്‍ മുസാഫറാബാദ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കുകയാണ്.

ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞങ്ങളെ സഹായിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി പാക് അധീന കശ്മീരി യുവാവ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാലിക് വസീം എന്ന യുവാവാണ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിയത്. ഈ സ്ഥലത്തെ സ്വത്തുക്കളെല്ലാം ഇന്ത്യയുടേതാണെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ രക്ഷിക്കണമെന്നുമാണ് ഇയാള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

പോലീസ് വീട്ടില്‍നിന്നു പുറത്തിറക്കിയതിനാല്‍ കുടുംബേേത്താടൊപ്പം തെരുവില്‍ താമസിക്കേണ്ട സ്ഥിതിയാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീട് ഞങ്ങള്‍ക്ക് വിട്ടുതരാന്‍ ഞാന്‍ മുസാഫറാബാദ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ കുട്ടികള്‍ തെരുവിലാണ് കഴിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കമ്മീഷണറും തഹസില്‍ദാരും ഉത്തരവാദികളായിരിക്കും. നിങ്ങള്‍ വീട് തുറന്നില്ലെങ്കില്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടും. ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞാന്‍ പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ ക്രൂരതകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുകയാണ്' മാലിക് വസീം പറയുന്നു.


 

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.