×
login
പട്ടിണി മാറ്റാന്‍ പാക്കിസ്ഥാന്‍ അല്‍ ഖ്വയിദയെ ഒറ്റി; ഐഎസ്ഐയുടെ തലവന്‍ അമേരിക്കയില്‍ നേരിട്ടെത്തി വിവരങ്ങള്‍ കൈമാറി; സവാഹിരി കൊലയില്‍ വെളിപ്പെടുത്തല്‍

. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം നേടിയെടുക്കാനാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് അന്താരാഷ്ടട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎംഎഫ് സഹായത്തിനായി സവാഹിരിയുടെ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കാന്‍ പാക്കിസ്ഥാനും തയാറായിട്ടില്ല.

വാഷിങ്ടണ്‍: രാജ്യത്തെ പട്ടിണി മാറ്റാനായി അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ഒളിത്താവളം ഒറ്റിയത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം നേടിയെടുക്കാനാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് അന്താരാഷ്ടട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎംഎഫ് സഹായത്തിനായി സവാഹിരിയുടെ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കാന്‍ പാക്കിസ്ഥാനും തയാറായിട്ടില്ല.  

ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ അമേരിക്കയുടെ സഹായം തേടിയിരുന്നു. അതിനുമുമ്പ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യു.എസ്. സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താവ് വിവരകൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

സവാഹിരി വര്‍ഷങ്ങളോളം പാകിസ്താനിലെ കറാച്ചിയിലാണ് ഒളിവില്‍ക്കഴിഞ്ഞത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ അങ്ങോട്ട് കടക്കുകയായിരുന്നു.  അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിച്ചത്.


കാബൂളിലെ വസതിയില്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടാണ് ഭീകരന്‍ സവാഹിരിയെ കൊന്നതെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രങ്ങളില്‍ സ്‌ഫോടനത്തിന്റെ ഒരു സൂചനയും ഇല്ല, ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണങ്ങളാണ് യുഎസിന്റെ വജ്രായുധങ്ങളില്‍ ഒന്നായ ഹെല്‍ഫയര്‍ ആര്‍9എസ് ആണെന്ന നിഗമനത്തിലേക്ക് എത്തുന്നത്.  

വാര്‍ഹെഡ്‌ലെസ് മിസൈല്‍ ആണെങ്കിലും ഇതു സ്‌ഫോടനത്തിലേക്ക് വഴിമാറില്ല. പകരം ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകള്‍ ഉപയോഗിച്ച് ലക്ഷ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ആയുധം സംബന്ധിച്ച് പെന്റഗണോ സിഐഎയോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. ഭീകരസംഘടന നേതാക്കളെ ഇല്ലാതാക്കാന്‍ തന്നെയാണ് യുഎസ് ഏജന്‍സികള്‍ ആര്‍9എക്‌സ് രൂപപ്പെടുത്തിയത്. 2017 മാര്‍ച്ചില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ ഇല്ലാതാക്കിയതും ഇതേ ആയുധമായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയയില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.  വാഹനത്തിന്റെ ഫോട്ടോകളില്‍ നിന്ന് കാറിന്റെ മേല്‍ക്കൂരയിലൂടെ ഒരു വലിയ ദ്വാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍, കാറിന്റെ പുറംഭാഗവും അതിലെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റീരിയറും കീറിമുറിച്ചിരിക്കുന്നു. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണ്ണമായും കേടുപാടുകള്‍ കൂടാതെ ആണ് ഉണ്ടായിരുന്നത്.  

അതേസമയം, യുഎസ് തേടിയിരുന്ന സവാഹിരിയിലേക്ക് ഇത്രയും പെട്ടന്ന് എത്തിച്ചേരാന്‍ സാധിച്ചത് കൊടുംഭീകരന്‍ തന്നെ ചെയ്ത ഒരു അബദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച് ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്നു സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടില്‍ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് തന്നെ അമേരിക്കന്‍ ചാരക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. ''ഈ വീട്ടിലെ ബാല്‍ക്കണിയില്‍ സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തില്‍ നിര്‍ണായകമായത്.

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.