×
login
പാകിസ്ഥാന്‍ പട്ടിണിയുടെ വക്കില്‍; അധിനിവേശ കശ്മീരിലും ദയനീയം; പാപ്പരാകുമെന്ന് ആശങ്ക

മിക്കയടങ്ങളിലും ഗോതമ്പിനും മറ്റും വമ്പന്‍ ക്യൂകളാണ്. പലയിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും തിരക്കിലും വീണ് നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പാക് ജനത.

ഇസ്ലാമാബാദ്: വിലക്കയറ്റം രൂക്ഷമാകുകയും ഗോതമ്പ് അടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ  പാകിസ്ഥനിലെ ഭക്ഷ്യ പ്രശ്‌നം അതീവ ഗുരുതരമായി. മിക്കയടങ്ങളിലും ഗോതമ്പിനും മറ്റും വമ്പന്‍ ക്യൂകളാണ്. പലയിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും തിരക്കിലും വീണ് നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പാക് ജനത.

മുസാഫര്‍ബാദ്, ബാഗ് തുടങ്ങി പാക്കധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലും പ്രശ്‌നം ദയനീയമാണ്. ഇവിടെ സബ്‌സിഡിയുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിലച്ചു കഴിഞ്ഞു. കടകളെല്ലാം കാലിയാണ്. മിക്ക വസ്തുക്കളുടെയും വില വീണ്ടും ഉയരുകയാണ്. ഉള്ളി കിലോയ്ക്ക് 220 രൂപയാണ് വില. ഒരു വര്‍ഷം കൊണ്ട് കൂടിയത് 501 ശതമാനമാണ്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ, സിന്ധ് തുടങ്ങിയ മേഖലകളിലും അവസ്ഥ മോശമാണ്. ഇവിടങ്ങളില്ലൊം ഗോതമ്പിനും റൊട്ടിക്കും വേണ്ടിയുള്ള നീണ്ട നിര കാണാം. നാലഞ്ച് റൊട്ടിക്കു വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ചിലയിടങ്ങളില്‍ ഒരു ചാക്ക് ഗോതമ്പ് പൊടിക്കുവേണ്ടി സംഘര്‍ഷം വരെയുണ്ടാകുന്നുണ്ട്. ഇത്തരം കലാപങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.


ബലൂചിസ്ഥാനിലാണ് സംഘര്‍ഷം മുറുകിയത്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ ഭക്ഷണ വിതരണച്ചുമതല പാക് സൈന്യം ഏറ്റെടുത്തു. ക്വറ്റ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ആസഫ് ഗഫൂറിനാണ് ചുമതല. ഭക്ഷ്യമന്ത്രിയെ മറികടന്നാണ്, അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്ന ദൗത്യം സൈനിക ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തത്. മറ്റിടങ്ങളില്‍ ഇത്തരം ചുമതലകള്‍ പട്ടാളം ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലും അവശ്യവസ്തുക്ഷാമം തടയുന്നതിലും പാക് സര്‍ക്കാര്‍ പരാജയെപ്പട്ടുവെന്നാണ് വിലയിരുത്തല്‍.  

പാകിസ്ഥാന്‍ പാപ്പരാകുമെന്ന ആശങ്കയും ശക്തമാണ്. വിദേശനാണ്യ ശേഖരം എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. അഞ്ച് ബില്ല്യന്‍ ഡോളറനും താഴെയാണിത്. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ ഒന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്നത്.

    comment

    LATEST NEWS


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.