login
ഭാരതവുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല; ഇമ്രാന്‍ ഖാന് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച് ശ്രീലങ്ക; നാണംകെട്ട് പാക്കിസ്ഥാന്‍

അഞ്ചുലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി നല്‍കിയിരുന്നു. ഇമ്രാന്‍ ഖാന് പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ സംസാരിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇതു ഭാരതവുമായുള്ള തങ്ങളുടെ ബന്ധം ഉലയാന്‍ കാരണമാകുമെന്നു കണ്ടാണ് പ്രസംഗിക്കാന്‍ അനുമതി നല്‍കാതിരുന്നത്.

കൊളംബോ: ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശ്രീലങ്ക. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇമ്രാന്‍ഖാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ശ്രീലങ്കയിലെത്തിയത്. ലങ്കന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഇന്നു പ്രസംഗിക്കാന്‍ തയാറായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.  

ചൈനയുടെ കടക്കെണിയില്‍ കുടുങ്ങിയെങ്കിലും കോവിഡ് വാക്‌സിന്‍ വിതരണംചെയ്ത് രക്ഷകരായ ഇന്ത്യയുമായുള്ള ബന്ധമുലയാന്‍ ലങ്ക തയ്യാറല്ലെന്നും. ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം റദ്ദാക്കി ഇന്ത്യയുമായി ശ്രീലങ്ക വിയോജിപ്പുസാധ്യതയൊഴിവാക്കുന്നുവെന്നും കൊളംബോ ഗസറ്റില്‍ ദര്‍ ജാവേജ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഞ്ചുലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി നല്‍കിയിരുന്നു. ഇമ്രാന്‍ ഖാന് പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ സംസാരിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇതു ഭാരതവുമായുള്ള തങ്ങളുടെ ബന്ധം ഉലയാന്‍ കാരണമാകുമെന്നു കണ്ടാണ് പ്രസംഗിക്കാന്‍ അനുമതി നല്‍കാതിരുന്നത്.  

 

 

 

 

 

 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.