അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതും പാക്കിസ്ഥാന് പ്രതികൂല ഘടകമാണ്
പാരിസ്: കര്‍മപദ്ധതി പ്രകാരമുള്ള ചിലകാര്യങ്ങള്‍ ചെയ്യാത്തത് ചൂണ്ടിക്കാട്ടി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാട് എടുത്തതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍നിന്ന് പുറത്തുകടക്കുന്നത് പാക്കിസ്ഥാന് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തല്‍. ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുള്ള രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതും പാക്കിസ്ഥാന് പ്രതികൂലഘടകമാണ്.
ഇക്കാര്യത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ വര്‍ഷം ജൂലൈ വരെയെങ്കിലും പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ നിലനിര്‍ത്താന്‍ വാഷിംഗ്ടണ്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 22 മുതല്‍ 25 വരെ പാരിസില്‍ എഫ്എടിഎഫിന്റെ പ്ലീനറി വെര്‍ച്വലായി ചേരും. എഫ്എടിഎഫ് നല്കിയ 27 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന് ഉപേക്ഷ വരുത്തിയതിനാല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ പട്ടികയില്‍ തുടരുമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന പ്ലീനറി അറിയിച്ചിരുന്നു.
ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ള ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ജമാ അത് ഉദ്ദവ നേതാവ് ഹഫീസ് സയീദ് എന്നിവര്‍ക്കെതിരായ നടപടിയും എഫ്എടിഎഫിന്റെ നിര്‍ദേശങ്ങളിലുണ്ട്. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യരാജ്യങ്ങളും പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ നിലനിര്‍ത്തണമെന്ന് എഫ്എടിഎഫിനോട് ശുപാര് ചെയ്തിട്ടുണ്ടായിരുന്നു. കാര്‍ട്ടൂര്‍ വിവാദത്തില്‍ ഇസ്ലാമബാദ് നടത്തിയ പ്രതികരണത്തിലും ഫ്രാന്‍സിന് അതൃപ്തിയുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ സാമ്പത്തിക ഏജന്‍സികളില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ ഗ്രേ പട്ടികയില്‍ തുടരുന്നത് പാക്കിസ്ഥാന് വിലങ്ങുതടിയാകും.
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍
വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്
നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ ജനം തെരുവിൽ, ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ച് പട്ടാളഭരണകൂടം, നടപടികൾ കടുപ്പിക്കുമെന്ന് ജോ ബൈഡൻ
പാക്കിസ്ഥാനിൽ ജനിക്കുന്ന ഒരോ പൗരനും ലക്ഷങ്ങളുടെ കടക്കാരൻ, വിദേശ കടം കൈകാര്യം ചെയ്യുന്നതിൽ പരാജയം, റിപ്പോർട്ട് ശരിവച്ച് ഇമ്രാൻഖാൻ
ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി
ചൈനയെ വെള്ളപൂശി ലോകാരോഗ്യസംഘടന; കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നും ചോര്‍ന്നതല്ല; മൃഗത്തില്‍ നിന്നുള്ളതാകാമെന്നും ഡബ്ല്യുഎച്ച്ഒ