ഇസ്ലമാബാദ്: അഫ്ഗാനിലെ താലിബാന് സര്‍ക്കാരിലെ രണ്ടാമനും അഫ്ഗാൻ ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീന് ഹഖാനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാവുകയാണ്. ഹഖാനി ശൃംഖല എന്ന ഭീകരഗ്രൂപ്പിന്റെ നേതാവായ സിറാജുദ്ദീൻ ഹഖാനിയുടെ പൂർണ്ണരൂപം ഇതുവരെ മാധ്യമങ്ങള്‍ പുറത്തു വന്നിരുന്നില്ല. അമേരിക്കയുടെ കൈവശമുള്ള ചിത്രത്തിൽ പോലും മുഖം പാതി മറച്ച ഹഖാനിയെയാണ് കാണാനാവുക. അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ്ബിഐ സിറാജുദ്ദീൻ ഹഖാനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി ഡോളറാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്.
വൈറല്‍ വീഡിയോ കാണാം:
Twitter tweet: https://twitter.com/AdityaRajKaul/status/1500023789190451203
കാബൂളിൽ ശനിയാഴ്ച നടന്ന അഫ്ഗാൻ പോലീസ് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാന്‍ എത്തിയ സിറാജുദ്ദീൻ ഹഖാനിയുടെ വീഡിയോ ആണ് വൈറലായി പ്രചരിക്കുന്നത്. ഹഖാനിയെ കണ്ട് പാക് അംബാസിഡർ മൻസൂർ അഹമ്മദ് ഖാന് അറ്റന്‍ഷനില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പാക് അംബാസഡറെ ഗൗനിക്കുക പോലും ചെയ്യാതെ ഹഖാനി നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
കറുത്ത തലപ്പാവ് ധരിച്ച് അതിന് മുകളിൽ ഷാൾ പുതച്ചാണ് ഹഖാനി എത്തിയത്. ഹഖാനി സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പോലീസ് ഓഫീസർക്കൊപ്പം നടന്നു പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘നിങ്ങളുടെ വിശ്വാസത്തിന് വേണ്ടി ഞാൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നു’വെന്നാണ് പ്രസംഗത്തിൽ സിറാജുദ്ദീൻ പറഞ്ഞത്. അഫ്ഗാൻ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് അഫ്ഗാൻ ദേശീയ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
അമേരിക്കന്‍ പട്ടാളത്തെ നിര്‍ഭയം നേരിട്ട സംഘമാണ് ഹഖാനി വിഭാഗക്കാർ. ഹഖാനി എന്നൊരു സംഘം ഇല്ലെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. ഹഖാനിയെ ആഭ്യന്തരമന്ത്രിയാക്കിയതിന് പിന്നില്‍ പാകിസ്ഥാന്റെ കരങ്ങളുണ്ടെന്ന് താലിബാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ നാളുകളില്‍ വാര്‍ത്ത വന്നിരുന്നു.
എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം
മന്ത്രി സജി ചെറിയാന് നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
മണിരത്നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്