×
login
പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാിന്‍ തബ്ലിഗി ജമാഅത്തിനെ ഉപോയഗിക്കുന്നതായി കണ്ടെത്തല്‍. ഐഎസ് ഐ മാത്രമല്ല, അല്‍ ക്വെയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും താലിബാനും തബ്ലിഗി ജമാഅത്തിനെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാിന്‍ തബ്ലിഗി ജമാഅത്തിനെ ഉപോയഗിക്കുന്നതായി കണ്ടെത്തല്‍. ഐഎസ് ഐ മാത്രമല്ല, അല്‍ ക്വെയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും താലിബാനും തബ്ലിഗി ജമാഅത്തിനെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

പാകിസ്ഥാനിലെ തന്നെ മുന്‍ സുരക്ഷാ വിദഗ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തബ്ലിഗി ജമാ അത്താണ് ഹര്‍ക്കത് ഉള്‍ മുജാഹിദ്ദീന്‍ (എച്ച് യുഎം) പോലുള്ള ഭീകരസംഘടനകളെ രൂപപ്പെടുത്തിയതെന്ന് പറയുന്നു.

അതേ സമയം ഭീകരവാദ വിരുദ്ധ വിദഗ്ധര്‍ പറയുന്നത് ഇന്ത്യാ വിരുദ്ധ വികാരവും മതതീവ്രവാദവും പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാഅത്തിനെ ജമാത്ത് എ ഇസ്ലാമി ഉപയോഗിക്കുന്നതായും പറയുന്നു. തബ്ലിഗികളും പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹമദ് എന്നീ സംഘടനകള്‍ തമ്മില്‍ അഗാധബന്ധമുണ്ടെന്നും പറയുന്നു.


ഈയിടെ സൗദി അറേബ്യ തബ്ലിഗി ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. എല്ലാ പള്ളികളും മതകേന്ദ്രങ്ങളും തബ്ലിഗികളുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സൗദി അറേബ്യ മുന്നറിയിപ്പിറക്കിയിരുന്നു. തബ്ലിഗി ജമാഅത്ത് തീവ്രവാദത്തിന്‍റെ കവാടമാണെന്നാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ നിരവധി രാഷ്ട്രങ്ങളില്‍ തബ്ലിഗിയെ മതങ്ങള്‍ തമ്മിലുള്ള വെറുപ്പ് പ്രചരിപ്പിക്കുന്ന കേന്ദ്രമായാണ് കാണുന്നത്.

സൗദി ഉള്‍പ്പെടെ വിവിധ മുസ്ലിം രാഷ്ട്രങ്ങള്‍ തബ്ലിഗി ജമാഅത്തിനെ നിരോധിക്കുമ്പോള്‍ പാകിസ്ഥാന്‍ തബ്ലിഗി ജമാഅത്തിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാകിസ്ഥാനിലെ പഞ്ചാബ് അസംബ്ലിയില്‍ തബ്ലിഗി ജമാഅത്ത് നന്മയുടെ ശക്തിയാണെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. തബ്ലിഗി ജമാഅത്തുമായി ഐക്യം പ്രഖ്യാപിക്കുന്നത് സൗദി അറേബ്യയോടുള്ള പ്രതികാരനീക്കമായാണ് കാണുന്നത്.

'തബ്ലിഗി ജമാഅത്ത് ഒരു ആഗോള സംഘടനയാണ്. ഈ സംഘടനയ്ക്ക് തീവ്രവാദവുമായി ബന്ധമില്ല. '- പ്രമേയം പറയുന്നു. അതേ സമയം ഇന്ത്യയില്‍ വിശ്വ ഹിന്ദു പരിഷത്ത് തബ്ലിഗി ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ദാരുള്‍ ഉലൂം ദിയോബാന്‍റിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.