×
login
ദുബായ് വിമാനത്തില്‍ പാകിസ്ഥാന്‍ യുവാവിന്റെ പരാക്രമം; വിമാനത്തിന്റെ വിന്‍ഡോ ചവിട്ടി പൊളിക്കാന്‍ ശ്രമം; കൂട്ടപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം (വീഡിയോ)

ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പെഷാവര്‍: പെഷാവറില്‍ നിന്നു ദുബായിലേക്കുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പാക് യുവാവിന്റെ പരാക്രമം. പിഐഎയുടെ പികെ283 ഫ്‌ലൈറ്റിലാണ് സംഭവം. പൈലറ്റുമാരോട് കയര്‍ക്കുകയും യാത്രയിലായിരുന്ന വിമാനത്തിന്റെ വിന്‍ഡോ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ ഇയാളോട് സംസാരിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ഇതിനൊന്നും ഇയാള്‍ വഴങ്ങയില്ല. വിമാനയാത്രയിലുടനീളം അക്രമം തുടര്‍ന്നു. 

ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാര്‍ ജീവനക്കാരും യാത്രക്കാരും കീഴടക്കി സീറ്റില്‍ കെട്ടിയിടുകയായിരുന്നു. ഇയാള്‍ തറയില്‍ കിടന്ന് യാത്രക്കാരോട് കൂട്ടപ്രാര്‍ത്ഥന നടത്താനും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി ബന്ധപ്പെടുകയും ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ പ്രകാരം സുരക്ഷ തേടുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 14നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായി പെരുമാറിയതിനു യാത്രക്കാരനെ കരിമ്പട്ടികയില്‍ പെടുത്തി.


 

 

 

  comment

  LATEST NEWS


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.