×
login
തേയില വാങ്ങാനുള്ള കാശില്ല; ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന് മന്ത്രി; വൈദ്യുതി നിയന്ത്രണം 10മണിക്കൂര്‍; രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്‍

വൈദ്യുതി ക്ഷാമവും പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കി കഴിഞ്ഞു. അടുത്ത ഒരു ശ്രീലങ്കയായി പാക്കിസ്ഥാന്‍ മാറുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി നിയന്ത്രണം പത്തുമണിക്കൂറാക്കി ഉയര്‍ത്താന്‍ പാക്കിസ്ഥാന ആലോചിക്കുന്നുണ്ട്. ഇതില്‍ വലിയ ഫാക്ടറികളൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍. ജനങ്ങള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങള്‍ കുറയ്ക്കണം. ചായ കുടി കുറച്ചാല്‍ തന്നെ രാജ്യം രക്ഷപ്പെടുമെന്നും അദേഹം പറഞ്ഞു.ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. ഇനിയും വായ്പയെടുത്താണ് തേയില വാങ്ങുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ തന്നെ ചായ കുടിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണം.  

വൈദ്യുതി ക്ഷാമവും പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കി കഴിഞ്ഞു. അടുത്ത ഒരു ശ്രീലങ്കയായി പാക്കിസ്ഥാന്‍ മാറുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി നിയന്ത്രണം പത്തുമണിക്കൂറാക്കി ഉയര്‍ത്താന്‍ പാക്കിസ്ഥാന ആലോചിക്കുന്നുണ്ട്. ഇതില്‍ വലിയ ഫാക്ടറികളൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും പാക്കിസ്ഥാന്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശനാണ്യശേഖരത്തിന്റെ രൂക്ഷമായ കുറവാണ് പാകിസ്താനില്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.  

പാകിസ്താന്റെ വിദേശനാണ്യശേഖരം ജൂണ്‍ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു. ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞമാസം കറാച്ചിയില്‍ അവശ്യമല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. തകര്‍ച്ച നേരിടുന്ന തങ്ങളെ മറ്റുരാജ്യങ്ങള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.