×
login
പാകിസ്ഥാനില്‍ ഭക്ഷണത്തിനു വേണ്ടി കലാപം; നിരവധി മരണം; ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു തോക്കുധാരികളുടെ കാവലില്‍ (വീഡിയോ)

പൂഴ്ത്തിവയ്പും കരിഞ്ചന്തയും കാരണം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് പലരും മരണമടയുന്നുമുണ്ട്.

ഇസ്ലാമാബാദ്: ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുകയറിയതോടെ ഗോതമ്പും പഞ്ചസാരയും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്കു വേണ്ടി പാകിസ്ഥാനില്‍ സംഘര്‍ഷം. പലയിടങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ വന്‍ കലാപങ്ങളായി മാറുകയാണ്.  തോക്കുധാരികളുടെ കാവലിലാണ് ഇപ്പോള്‍ ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു പോലും. ഇല്ലെങ്കില്‍ ജനം വാഹനം വളഞ്ഞ് അവയിലെ വസ്തുക്കള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണ്. സബ്‌സിഡിയുള്ള ഗോതമ്പ് പോലും കിട്ടാനില്ല. പതിനഞ്ച് കിലോയുടെ ഒരു ചാക്ക് ഗോതമ്പിന്  വില 2500 രൂപയായി. പക്ഷെ വിപണിയില്‍ ഇത് ലഭിക്കാന്‍ 3000 രൂപയെങ്കിലും നല്‍കണം. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കാരണം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് പലരും മരണമടയുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ഒരുനാല്പ്പതുകാരനും ഇങ്ങനെ മരണമടഞ്ഞു. ഏഴു മക്കളുടെ പിതാവാണ് മരിച്ചയാള്‍. രണ്ടു മിനി വാനുകളില്‍ എത്തിച്ച 200 ചാക്ക് ഗോതമ്പ് വില്ക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്.

 

  comment

  LATEST NEWS


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.