×
login
യുപിയില്‍ തോറ്റതിന് അവിടുത്തെ ജനങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം‍; ഹിന്ദുത്വവോട്ടുകള്‍ കൂടിവരുന്നെന്നും ചിദംബരത്തിന്‍റെ വിലാപം

ഉത്തര്‍പ്രദേശില്‍ തോറ്റുപോയത് കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യമല്ല, മറിച്ച് യുപിയിലെ ജനങ്ങളുടെ കുറ്റമാണെന്ന് പി. ചിദംബരം. ചിതറിപ്പോയ വോട്ടുകള്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ചിദംബരത്തിന്‍റെ ഈ വിചിത്ര വാദം.

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തോറ്റുപോയത് കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യമല്ല, മറിച്ച് യുപിയിലെ ജനങ്ങളുടെ കുറ്റമാണെന്ന് പി. ചിദംബരം. ചിതറിപ്പോയ വോട്ടുകള്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ചിദംബരത്തിന്‍റെ ഈ വിചിത്ര വാദം.  

ദരിദ്രരായിരിക്കുന്നതിലും തൊഴില്‍ത്തേടി തങ്ങളുടെ മക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിലും ദയനീയമായ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ സഹിക്കുന്നതിലും തൃപ്തരായതിനാലാണ് യുപിയിലെ ജനങ്ങള്‍ യോഗിയെയും ബിജെപിയെയും ജയിപ്പിച്ചതെന്നാണ് പി.ചിദംബരം വിലയിരുത്തുന്നത്. ഈ ലേഖനത്തില്‍ തോല്‍വിക്ക് കാരണമായി കോണ്‍ഗ്രസിനെതിരെ ഒരു വിമര്‍ശനം പോലും ചിദംബരം ഉന്നയിക്കുന്നില്ലെന്നതാണ് തമാശ. സങ്കീര്‍ണ്ണമായി നുണകള്‍ വിളമ്പി നേതാക്കളായി വിലസുന്ന പഴയ രീതികള്‍ ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ തുടരുകയാണ്.  


മാറ്റമാഗ്രഹിക്കാത്ത മോശപ്പെട്ട ജനങ്ങളാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ഉള്ളതെന്നും പി.ചിദംബരം പറയുന്നു. "എനിക്ക് തോന്നുന്നത് മാറ്റമാഗ്രഹിക്കാത്തവര്‍ക്ക് എല്ലാം വളരെ എളുപ്പമാണെന്നാണ്. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഗോവയിലുമെല്ലാം അവരത് തന്നെയാണ് ചെയ്തത്. " - ചിദംബരം ലേഖനത്തില്‍ പറയുന്നു.  

ഈ അഞ്ച് സംസ്ഥാനങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ വര്‍ധിച്ചുവരികയാണെന്നും ചിദംബരം ആശങ്ക പ്രകടിപ്പിക്കുന്നു. ലേഖനമവസാനിപ്പിക്കുമ്പോള്‍ അതുവരെ പറഞ്ഞുവന്നതിന് നേരെ എതിരായ അഭിപ്രായത്തിലേക്കാണ് ചിദംബരം പോകുന്നത്. "ഭൂരിപക്ഷം വോട്ടര്‍മാരും മാറ്റമാഗ്രഹിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലരും മാറ്റത്തിനായിത്തന്നെയാകും വോട്ടുചെയ്തിട്ടുണ്ടാവുക. എന്നാല്‍ അവര്‍ക്ക് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യാനായില്ല. പഞ്ചാബിലൊഴികെ"- ചിദംബരം എഴുതുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ആപ് വിജയത്തിലെത്തിയതില്‍ ചിദംബരത്തിന് യാതൊരു വിഷമവുമില്ല. പകരം അദ്ദേഹം ലേഖനത്തിലുടനീളം പഞ്ചാബിലെ മാറ്റത്തെ പരോക്ഷമായി സ്തുതിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തില്‍ അമര്‍ഷം പ്രകടിപ്പിക്കുകയല്ലാതെ എന്തുകൊണ്ട് കോണ്‍ഗ്രസ് തോറ്റു, ബിജെപി ജയിച്ചു എന്നത് സംബന്ധിച്ച് യാതൊരു വിലയിരുത്തലും അദ്ദേഹം നടത്തുന്നില്ല. 

    comment

    LATEST NEWS


    മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


    മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


    'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


    അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


    തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


    സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.