login
പട്ടാള അട്ടിമറിക്കെതിരെ മ്യാൻ‌മറിൽ ജനം തെരുവിൽ, ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ച് പട്ടാളഭരണകൂടം, നടപടികൾ കടുപ്പിക്കുമെന്ന് ജോ ബൈഡൻ

എൻ‌എൽ‌ഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പടെ നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു.

യങ്കൂൺ: മ്യാൻ‌മറിലെ പട്ടാള അട്ടിമറിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. പട്ടാളം തടവിലാക്കിയ എൻ‌എൽ‌ഡി നേതാവ് ആങ്ങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി അധ്യാപകരും വിദ്യാർത്ഥികളും തെരുവിലിറങ്ങി. ഫെയ്സ് ബുക്ക് നിരോധിച്ചതിനാൽ ട്വിറ്ററിലൂടെയാണ് സമരക്കാർ ആശയങ്ങൾ കൈമാറിയിരുന്നത്. ഇതോടെ ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ചു.

എൻ‌എൽ‌ഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പടെ നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു.  ജനാധിപത്യം പുനസ്ഥാപിക്കാൻ പട്ടാള ഭരണകൂടം തയാറായില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ നേതൃത്വവുമായി ബൈഡൻ ഫോണിൽ സംഭാഷണം നടത്തി.  

സൂചിയെ ഉടൻ മോചിപ്പിക്കണമെന്നും ജനാധിപത്യം ഉടൻ പുനസ്ഥാപിക്കണമെന്നും യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. 

  comment

  LATEST NEWS


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.