×
login
മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍; മാധ്യമ സ്വാതന്ത്യത്തിന് വിലങ്ങിടാന്‍ ഇമ്രാന്‍ ഖാന്‍; പാക്കിസ്ഥാനില്‍ പ്രതിഷേധം

ഇമ്രാന്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ബില്‍ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമെന്നും പാകിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് (പിഎഫ്‌യുജെ) സെക്രട്ടറി ജനറല്‍ നാസര്‍ സെയ്ദി പറഞ്ഞു.

ഇസ്ലാമാബാദ്: മാധ്യമങ്ങളെ ഒന്നാകെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇമ്രാന്‍ഖാന്‍ പദ്ധതിയിടുന്നു. മാധ്യമസ്വാതന്ത്ര്യം എടുത്തുകളഞ്ഞ് മാധ്യമങ്ങളിലെ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി ബില്‍ (പിഎംഡിഎ) കൊണ്ടുവരാനാണ് തീരുമാനം.  

ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ ക്വെറ്റയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ലോങ്മാര്‍ച്ചിനൊരുങ്ങുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഓള്‍ പാകിസ്ഥാന്‍ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, അസോസിയേഷന്‍ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പാക് പാര്‍ലമെന്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പിഎംഡിഎയ്ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതി ബാര്‍ അസോസിയേഷനും അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുണ്ട്.

ഇമ്രാന്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ബില്‍ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമെന്നും പാകിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് (പിഎഫ്‌യുജെ) സെക്രട്ടറി ജനറല്‍ നാസര്‍ സെയ്ദി പറഞ്ഞു.  

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അച്ചടി, ടിവി, റേഡിയോ, ഫിലിം, സോഷ്യല്‍ മീഡിയ എന്നിവയ്ക്കായി സര്‍ക്കാര്‍ സംഘടന രൂപീകരിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാധ്യമങ്ങളെ കൊണ്ടുവരാനാണ് ലക്ഷ്യം.

 

  comment

  LATEST NEWS


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.