×
login
'നേരിടേണ്ട രീതിയില്‍ നേരിടും; അത് മനസിലാക്കി കളിച്ചാല്‍ മതി'; കടകള്‍‍ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി

പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിനെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം.

കോഴിക്കോട്: വ്യാഴാഴ്ച സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 'വ്യാപാരികളുടെ വികാരം മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ആ വികാരത്തിനൊപ്പം നില്‍ക്കുന്നതിനൊന്നും വിഷമമില്ല. പക്ഷെ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു. 

പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിൻ്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രിയെന്നും വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നും വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ ചോദിച്ചു. 

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ?. വ്യാഴാഴ്ച കടകള്‍ തുറക്കാനുള്ള തീരുമാത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോകുന്നുണ്ടെന്നും പറഞ്ഞു. പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.