login
നേപ്പാളില്‍ ഭരണപ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്ന് ശര്‍മ ഒലി

ചൈനയോടു മൃദു സമീപനമാണ് ഒലി സര്‍ക്കാരിനുണ്ടായിരുന്നത്. ഇതിനെതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒലിയുടെ പുതിയ നീക്കം കിഴക്കന്‍ ലഡാക്കിലുള്‍പ്പെടെ ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്.

ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് ചൈനയുടെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നീക്കങ്ങള്‍ നടത്തിയ നേപ്പാളിലെ കെ.പി.ശര്‍മ ഒലി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ മുറുകിയതോടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി തീരുമാനമെടുത്തു.

 ഇക്കാര്യം പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍  അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമാകുകയും പിളര്‍പ്പിന്റെ വക്കിലെത്തുകയും ചെയ്തതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശര്‍മ ഒലി എത്തിയത്.

ചൈനയോടു മൃദു സമീപനമാണ് ഒലി സര്‍ക്കാരിനുണ്ടായിരുന്നത്. ഇതിനെതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒലിയുടെ പുതിയ നീക്കം കിഴക്കന്‍ ലഡാക്കിലുള്‍പ്പെടെ ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്.  

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി ഇന്ത്യയെ ഒലി പ്രകോപിപ്പിച്ചിരുന്നു.

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ കരങ്ങള്‍ ഉണ്ടെന്നും ഒലി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയേക്കാള്‍ ഇന്ത്യയുമായി ചേര്‍ന്ന് നിക്കണമെന്നാണ് നേപ്പാളിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യം. ഇത് അവഗണിക്കുന്ന നിലപാടാണ് ഒലി തീരുമാനിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷവും പാര്‍ട്ടിയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ഇതും ഭരണപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.