×
login
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; അറസ്റ്റ് തടയാന്‍ പൊലീസിനെ തടഞ്ഞ് അനുയായികള്‍ ; ഇമ്രാന്‍റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം

ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു റാലിയില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച ഇമ്രാന്‍ഖാന്‍റെ ലാഹോറിലെ വീട് വളഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിലാണ് പൊലീസ് സംഘം ഇമ്രാന്‍ഖാന്‍റെ ലാഹോറിലെ വസതിയിലേക്ക് അറസ്റ്റിനായി പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്.

ഇസ്ലാമബാദ്: ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു റാലിയില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച ഇമ്രാന്‍ഖാന്‍റെ ലാഹോറിലെ വീട് വളഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിലാണ് പൊലീസ് സംഘം ഇമ്രാന്‍ഖാന്‍റെ ലാഹോറിലെ വസതിയിലേക്ക് അറസ്റ്റിനായി പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്.  

ഷെല്ലാക്രമണത്തിന്‍റെ വീഡിയോ ദൃശ്യം:

പാക് പൊലീസിനെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പിടിഐയുടെ പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ,  പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. നരവധി പേര്‍ക്ക് പരിക്കേറ്റു.  

ചൊവ്വാഴ്ച വീഡിയോ സന്ദേശത്തിലൂടെ തന്‍റെ അറസ്റ്റിനെതിരെ പൊരുതാന്‍ അണികളോട് ആഹ്വാനം ചെയ്യുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്തത്. ഇതോടെ കൂടുതല്‍ അനുയായികള്‍ നേതാവിന്‍റെ ലാഹോര്‍ വസതിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പൊലീസ് ഇമ്രാന്‍ഖാന്‍റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്കുള്ള ഇന്‍റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചു. ഏത് വിധേനെയും ഇമ്രാന്‍ ഖാനെ വീട്ടില്‍ നിന്നും പുറത്തുചാടിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം. 


ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെബാ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇസ്ലാമബാദ് കോടതി ഇമ്രാന്‍ഖാനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.  

ഇതിനിടെ തന്നെ വധിച്ചുവെന്ന് വരുത്തി ഒളിവില്‍ പോകാന്‍ വേണ്ടി ഇമ്രാന്‍ ഖാന്‍ ഒരു വധശ്രമ നാടകവും നടത്തിയതായി പാകിസ്ഥാന്‍ ഐബി മന്ത്രി മരിയം ഔറംഗസേബ് പറയുന്നു. നവമ്പര്‍ 3ന് വസീറാബാദില്‍ ഇമ്രാന്‍ഖാനെതിരെ നടന്ന വധശ്രമം ഒരു നാടകമായിരുന്നുവെന്ന് മരിയം ഔറംഗസേബ് പറഞ്ഞു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.