×
login
പാക്കിസ്ഥാനിൽ വൈദ്യുതി‍ ബന്ധം താറുമാറായി; രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിൽ, ടെലികോം മേഖലയുടെ പ്രവർത്തനത്തേയും രൂക്ഷമായി ബാധിച്ചു

വിലക്കയറ്റം മൂലം പാക് ജനങ്ങൾ വലയുന്നതിനിടെയാണ് വൈദ്യുത പ്രതിസന്ധിയുടെ വരവ്. പാക്കിസ്ഥാൻ സർക്കാർ പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇസ്ലാമാബാദ്: നാഷണൽ ഫ്രിക്വൻസി കുറഞ്ഞതിനെ തുടർന്ന് പാക്കിസ്ഥാനിൽ വൈദ്യുതി ബന്ധം താറുമാറായി. ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ ധാരണയിലെത്താത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാത്രികാലങ്ങളിൽ വൈദ്യുതി ഉത്പാദന യൂണിറ്റുകൾ താത്ക്കാലികമായി അടച്ചുപൂട്ടിയതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.  

വൈദ്യുതി തടസ്സം ടെലികോം മേഖലയുടെ പ്രവർത്തനത്തേയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാനാണ് പാക്കിസ്ഥാൻ സർക്കാരിൻ്റെ തീരുമാനം. ഇതുസംബന്ധിച്ച് പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് (എൻഐടിബി) മുന്നറിയിപ്പ് നൽകി.  വരുന്ന ജൂലൈ മാസത്തിൽ കൂടുതൽ ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.  


വിലക്കയറ്റം മൂലം പാക് ജനങ്ങൾ വലയുന്നതിനിടെയാണ് വൈദ്യുത പ്രതിസന്ധിയുടെ വരവ്. പാക്കിസ്ഥാൻ സർക്കാർ പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി ഖത്തറുമായുള്ള ചർച്ചയിലാണ് പാക് സർക്കാർ.  

അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള എൽഎൻജി വിതരണ കരാറിനെ കുറിച്ചുള്ള ചർച്ചകളാണ് ഖത്തറുമായി പുരോഗമിക്കുന്നത്.  

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.