×
login
ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ച്ചുഗല്‍‍ ആരോഗ്യമന്ത്രി രാജി‍വച്ചു

ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.

ലിസ്ബണ്‍: ചികിത്സ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന വിനോദസഞ്ചാരിയായ ഇന്ത്യന്‍ യുവതി മരിച്ചു. യുവതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കം പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയയില്‍ നിന്ന് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ 34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് ഹൃദയാഘാതം ഉണ്ടായത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ അടിയന്തര പ്രസവ ശുശ്രൂഷ ലഭിക്കാതെ ഇന്ത്യന്‍ യുവതി മരിച്ചത്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് യുവതി കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍, യുവതി മരിച്ചു.മരണത്തെക്കുറിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കം മന്ത്രി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. കോവിഡ് 19 സമയത്ത് രാജ്യത്ത് വാക്‌സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിന് ടെമിഡോയ്ക്ക് പരക്കെ പ്രശംസ ലഭിച്ചിരുന്നു.

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.