×
login
ഇന്ധനവില ഒറ്റദിനത്തില്‍ 50 ശതമാനത്തിലധികം ഉയര്‍ത്തി; കനത്ത പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബംഗ്ലാദേശ്; 'ഹാപ്പിനെസ്' ജനം തെരുവില്‍; കലാപം

പെട്രോളിന്റെ വില 51.2 ശതമാനം വര്‍ധിച്ച് 130 ടാക്കയായും (ഇന്ത്യന്‍ 108 രൂപ) പെട്രോളിന്റെ വില 51.7 ശതമാനം വര്‍ധിച്ച് 135 (ഏകദേശം 113രൂപ) ടാക്കയായുമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് വൈദ്യുതി, ഊര്‍ജ, ധാതു വിഭവ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില 42.5 ശതമാനം വര്‍ദ്ധിച്ചു.

ധാക്ക: ഒറ്റദിനം കൊണ്ട് പെട്രോള്‍ വില 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിച്ചതിനെതിരെ ബംഗ്ലാദേശില്‍ കലാപം. ബംഗ്ലദേശ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, പ്രോഗ്രസീവ് സ്റ്റുഡന്‍സ് അലയന്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് കീഴിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.  കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 1971ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.  ഇതോടെ ധാക്കയിലെ മുഹമ്മദ്പൂര്‍, അഗര്‍ഗാവ്, മാലിബാഗ്, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പമ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

പെട്രോളിന്റെ വില 51.2 ശതമാനം വര്‍ധിച്ച് 130 ടാക്കയായും (ഇന്ത്യന്‍ 108 രൂപ) പെട്രോളിന്റെ വില 51.7 ശതമാനം വര്‍ധിച്ച് 135 (ഏകദേശം 113രൂപ) ടാക്കയായുമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് വൈദ്യുതി, ഊര്‍ജ, ധാതു വിഭവ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില 42.5 ശതമാനം വര്‍ദ്ധിച്ചു.


ഫെബ്രുവരി മുതല്‍ ജൂലൈ വരെ കുറഞ്ഞ വിലയ്ക്ക് ഇന്ധനം വിറ്റതിലൂടെ 8,014.51 ടാക നഷ്ടം ഉണ്ടായതായാണ് ബംഗ്ലാദേശ് പെട്രോളിയം കോര്‍പറേഷന്‍ പറയുന്നത്.  റഷ്യ-യുക്രൈന്‍ യുദ്ധവും കോവിഡ് മഹാമാരിയും ആഗോളതലത്തില്‍ ഇന്ധനവിലയെ ബാധിച്ചു. രാജ്യത്ത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് ഇന്ധനവില ഉയര്‍ത്തിയതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.  

ഇന്ധന വില വര്‍ധനയെതുടര്‍ന്ന് രാജ്യതലസ്ഥാനമായ ധാക്കയിലെ നിരവധി ബസുകള്‍ ഞായറാഴ്ച യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  പെട്ടെന്നുള്ള വില വര്‍ധനവിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പെട്രോള്‍ പമ്പില്‍ തിങ്ങിക്കൂടിയതോടെ സംഘര്‍ഷം ഉണ്ടായതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.  

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.