×
login
ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ കൊലയിലും അക്രമത്തിലും ലോകമെങ്ങും പ്രതിഷേധം

ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു.

ധാക്ക: ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ ഇസ്‌കോണ്‍ ക്ഷേത്രം രാം താക്കൂര്‍ ആശ്രമം, രാധാമാധബ് അഹാക്ര, നവ്ഖാലിയിലെ ഏതാണ്ട് എല്ലാ ദുര്‍ഗ്ഗാപൂജാ പന്തലുകല്‍ എന്നിവ ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ അക്രമിക്കപ്പെട്ടു. തീയിട്ടു. ഹിന്ദുക്കളുടെ 22 ഓളം വീടുകളും അഗ്നിക്കിരയാക്കി.

ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ സേവ് ബംഗ്ലദേശ് ഹിന്ദൂസ് എന്ന പേരില്‍ (ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂ) പ്രചാരണം നടന്നു. ഇതിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായാണ് ഹിന്ദുക്കള്‍ പ്രതിഷേധിച്ചത്. ഭാരത് സേവാഗ്രാം സംഘം ഈ മൃഗീയാക്രമണത്തെ അപലപിച്ച് കത്ത് പുറത്തുവിട്ടു. പുരിയിലെ ഗോവര്‍ധന്‍ മഠവും ഈ മൃഗീയതയ്‌ക്കെതിരെ ട്വിറ്റര്‍ പേജില്‍ പ്രതികരിച്ചു.


ബംഗ്ലദേശിന്‍റെ തലസ്ഥാനമായ ധാക്കയിലെ ഷാബാഗില്‍ നിരവധി ഹിന്ദു സംഘടനകള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലും പ്രതിഷേധമുണ്ടായി. ബംഗാളിലെ മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന്‍റെ ആസ്ഥാനമന്ദിരത്തിലും പ്രതിഷേധം നടന്നു.

ആസ്‌ത്രേല്യയില്‍ 7000 ഹിന്ദുക്കള്‍ പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഹിന്ദു സംഘടനകള്‍ സസ്‌നി ഗേറ്റ് റോഡിലെ കാളി മന്ദിറില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

1947ലെ വിഭജന സമയത്ത് ബംഗ്ലദേശില്‍ 30 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഭരണത്തിന്‍ കീഴില്‍ ഇവരുടെ സംഖ്യ 18 ശതമാനമായി ചുരുങ്ങി. 1971ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം 1974ല്‍ ഇത് വെറും 13 ശതമാനമായി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുക വഴിയാണ് ഇത് സാധ്യമായത്. കുറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടോടുകയും ചെയ്തു.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.