×
login
മര്യാദയ്ക്ക്, മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ; ആദ്യം രാജ്യസ്‌നേഹം, പിന്നെയാണ് മതം; ചൈനയിലെ മുസ്ലീങ്ങള്‍ക്ക് താക്കീതുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനയിലെ മുസ്ലീങ്ങള്‍ മതത്തെക്കാള്‍ കൂടുതല്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ഉള്ളത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. ഇതിനോട് പൊരുത്തപ്പെടണമെന്നും അദേഹം നിര്‍ദേശിച്ചു. ചൈനയിലെ ഇസ്ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്നും അദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങള്‍ പൊരുത്തപ്പെടണം. അല്ലാതെ മതനര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടില്ല.

ബീജിങ്: ചൈനയിലെ മുസ്ലീങ്ങള്‍ മതത്തേക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കണമെന്ന കര്‍ശന നിര്‍ദേശവുമായി ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മതപരമായ കാര്യങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും. ഇസ്ലാമിക നേതാക്കളും മുസ്ലീം പാര്‍ട്ടികളും സര്‍ക്കാരിന് പിന്നില്‍ അണിനിരക്കണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ വാങ് യാങ് നിര്‍ദേശിച്ചു. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ തലവനും പാര്‍ട്ടിയുടെ ടോപ് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കൂടിയാണ് വാങ് യാങ്.

ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ മുസ്ലിങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസംഘടന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍ദേശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നത്.  ഉയ് ഗുര്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്ന ചൈനയിലെ മുസ്ലിം ജനവിഭാഗത്തിനാണ് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആസൂത്രിതമായ ഈ പീഢനം അനുഭവപ്പെടുന്നതെന്ന് പറയപ്പെടുന്നു.  

മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ തുറന്നടിക്കുന്നു. . മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളില്‍ അനധികൃതമായി പാര്‍പ്പിച്ച് ലൈംഗികമായി ഉള്‍പ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകളും  ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടിരുന്നു.  


സിന്‍ജിയാങ്ങിലെ തടവറകളില്‍ ഏകദേശം പത്ത് ലക്ഷം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിശ്വനീയമായ തെളിവുകള്‍ ഉണ്ടെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി പറയുന്നു. ഇത് കൂടാതെയും ചൈനീസ് ഭരണകൂടം ചില തടവറകളില്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായും ശാരീരിക പീഢനം ഏല്‍പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ നിന്നും മുസ്ലിങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുകയാണ് ചൈനീസ് ഭരണകൂടത്തിന്റെ ലക്ഷ്യം.  

നേരത്തെ, ചൈനയിലെ മുസ്ലീങ്ങള്‍ മതത്തെക്കാള്‍ കൂടുതല്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ഉള്ളത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. ഇതിനോട് പൊരുത്തപ്പെടണമെന്നും അദേഹം നിര്‍ദേശിച്ചു. ചൈനയിലെ ഇസ്ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്നും അദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങള്‍ പൊരുത്തപ്പെടണം. അല്ലാതെ മതനര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടില്ല.  

മുസ്ലീം വിശ്വാസികള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ചുറ്റും ഐക്യപ്പെടണം. സാംസ്‌കാരിക ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്് മാതൃരാജ്യം, ചൈന, ചൈനീസ് സംസ്‌കാരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം എന്നിവയുമായി അവരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് തയാറാവണമെന്നും അദേഹം വ്യക്തമാക്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.