×
login
അഫ്ഗാന്റെ മണ്ണ് ഒരു രാജ്യത്തെയും ആക്രമിക്കാന്‍ ഉപയോഗിക്കരുത്; ഭീകരെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധം അനുവദിക്കില്ലെന്ന് പാക്കിസ്താനെതിരെ ക്വാഡ്

ഭീകരര്‍ക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാന്‍ വഴി നല്‍കരുത്. ഭീകരസംഘടനകള്‍ക്ക് ഒരു രാജ്യവും സൈനിക സഹായം നല്‍കരുതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ക്വാഡ്

വാഷിങ്ടണ്‍ : ഒരു രാജ്യത്തിനു നേരേയും ആക്രമണം നടത്താനായി അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കരുത്. അഫ്ഗാനിസ്ഥാനുമായി സഹകരിച്ചു നീങ്ങുമെന്ന് സംയുക്ത പ്രസ്താവനയിറക്കി ക്വാഡ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് ഈ പ്രസ്താവന നടത്തിയത്.  

ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനേയും ക്വാഡ് പരോക്ഷമായി വിമര്‍ശിച്ചു. ഭീകരര്‍ക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാന്‍ വഴി നല്‍കരുത്. ഭീകരസംഘടനകള്‍ക്ക് ഒരു രാജ്യവും സൈനിക സഹായം നല്‍കരുതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ക്വാഡ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.  

അഫ്ഗാനിലെ സാധാരണ പൗരന്‍മാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാവണം. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും താലിബാനോട് ആവശ്യപ്പെടുന്നതായും ക്വാഡ് അറിയിച്ചു.  വൈറ്റ് ഹൗസില്‍ ചേര്‍ന്ന ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കാന്‍ ജോ ബൈഡന്‍ ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്.

  comment

  LATEST NEWS


  പരിമതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.