×
login
പാക് സര്‍ക്കാരിന് അനാസ്ഥ; 5000 വര്‍ഷം പഴക്കമുള്ള മോഹന്‍ജൊദാരോയ്ക്ക് മഴയില്‍ തകരാര്‍; പൈതൃക പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും

മോഹന്‍ജൊദാരോയുടെ സാംസ്‌കാരിക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതിനാലാണ് പൈതൃകപട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. കടുത്ത പ്രതിസന്ധിയാണ് മോഹന്‍ജൊദാരോ നേരിടുന്നത്. മാസങ്ങളായി പെയ്യുന്ന മഴയില്‍ ഭൂരിഭാഗം ഭാഗങ്ങളും തകര്‍ന്നു. മോഹന്‍ജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.

ഇസ്ലാമബാദ്: കനത്ത മഴയില്‍ പൗരാണിക സ്ഥാനമായ മോഹന്‍ജോദാരോ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ലോക പൈതൃക പട്ടികയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരുമെന്ന വാര്‍ത്തകളും പുറത്തു വരുന്നു. കനത്ത മഴയില്‍ മോഹന്‍ജൊദാരോ ഉള്‍പ്പെടുന്ന ഡികെ പ്രദേശം, മുനീര്‍ പ്രദേശം, സ്തൂപങ്ങള്‍, ഗ്രേറ്റ് ബാത്ത്, പാരിസ് പടികള്‍ എന്നിവയ്‌ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചതായി പുരാവസ്തു വകുപ്പ് അറിയിച്ചു.

മോഹന്‍ജൊദാരോയുടെ സാംസ്‌കാരിക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതിനാലാണ് പൈതൃകപട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. കടുത്ത പ്രതിസന്ധിയാണ് മോഹന്‍ജൊദാരോ നേരിടുന്നത്. മാസങ്ങളായി പെയ്യുന്ന മഴയില്‍ ഭൂരിഭാഗം ഭാഗങ്ങളും തകര്‍ന്നു. മോഹന്‍ജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.

മതിലുകളും മറ്റു പല നിര്‍മ്മിതികളും പൊളിഞ്ഞു വീണു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മോഹന്‍ജൊദാരോയുടെ നിരവധി ഭാഗങ്ങള്‍ നശിച്ചതായി കണ്ടെത്തി. സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് മോഹന്‍ജൊദാരോ. 1980ലാണ് യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.