×
login
ലോകാരോഗ്യ സംഘടന‍‍ മേധാവിയുടെ മുന്നറിയിപ്പ് ചര്‍ച്ചയാക്കുന്നു; ആശങ്ക ഉയര്‍ത്തി ഡിസീസ് എക്‌സ്‍; അറിയാം അജ്ഞാത രോഗത്തെ

ഡിസീസ് എക്‌സ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനും, ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ നിരീക്ഷണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഫണ്ടുകളുടെ വര്‍ദ്ധനവിനായി മുറവിളി കൂട്ടുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനീവ: ഏഴു ദശലക്ഷം പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 ഇനി ആഗോള അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് പിന്നിടുമ്പോള്‍ വിദഗ്ധരില്‍ ഭയമുണര്‍ത്തിയിരിക്കുകയാണ് 'ഡിസീസ് എക്‌സ്'. പുതിയതായി കണ്ടു പിടിച്ച ഈ അജ്ഞാത രോഗം കോവിഡ് മഹാമാരിയെക്കാള്‍ മാരകമാകുമെന്നാണ് നിഗമനം.

രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് 'ഡിസീസ് എക്‌സി'ലെ 'എക്‌സ്' എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. 2018 മുതലാണ് ഡബ്ല്യുഎച്ച്ഒ ഈ പദം ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഡിസീസ് എക്‌സ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനും, ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ നിരീക്ഷണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഫണ്ടുകളുടെ വര്‍ദ്ധനവിനായി മുറവിളി കൂട്ടുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  • എന്താണ് ഡിസീസ് എക്‌സ്?

കഴിഞ്ഞ വര്‍ഷം ജൂണില്‍, ലണ്ടനിലെ മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ്, കുരങ്ങുപനി, ലസ്സ പനി, പക്ഷിപ്പനി എന്നിവ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ യുകെ സര്‍ക്കാരിന് 'ഡിസീസ് എക്‌സി'നായി തയ്യാറാകണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരു മാരകമായ മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗകാരികളുടെ ഒരു ലിസ്റ്റ് ലോകാരോഗ്യ സംഘടന 2017ല്‍ പ്രസിദ്ധീകരിച്ചിരുന്നു. പട്ടികപ്രകാരം കോവിഡ്19, എബോള വൈറസ് രോഗം, മാര്‍ബര്‍ഗ് വൈറസ് രോഗം, ലസ്സ ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (എംഇആര്‍എസ്), കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (എസ്എആര്‍എസ്), നിപ്പ, സിക്ക എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് ലോകത്തൊട്ടാകെ പൊട്ടിപുറപ്പെട്ടത്. ഈ പട്ടികയിലേക്കാണ് ഡിസീസ് എക്‌സ് എന്ന രോഗത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അജ്ഞാത രോഗത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

  • ഡിസീസ് എക്‌സിന്റെ സ്വഭാവം എന്തായിരിക്കാം?


ചില പൊതുജനാരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത് ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവ പോലെ 'സൂനോട്ടിക്' ആയിരിക്കും എന്നാണ്. അതായത് ഇത് മൃഗങ്ങളില്‍ നിന്നു ഉത്ഭവിക്കുകയും പിന്നീട് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങാളാകം. എച്ച്‌ഐവി/എയ്ഡ്‌സ്, കോവിഡ്19 എന്നീ രോഗങ്ങളുടെ മാരകാവസ്ഥ ലോകം സാക്ഷ്യം വഹിച്ചതാണ്.

എഞ്ചിനീയറിംഗ് പാന്‍ഡെമിക് രോഗകാരിയുടെ സാധ്യതയും വിദഗ്ധര്‍ അവഗണിക്കുന്നില്ല. ലബോറട്ടറി അപകടങ്ങളിലൂടെയോ ജൈവഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായോ അത്തരം രോഗാണുക്കളുടെ വ്യാപനം ഒരു മഹാമാരിയായ ഡിസീസ് എക്‌സിലേയ്ക്കും നയിച്ചേക്കാമെന്ന് ചില ആരോഗ്യ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നു. സാധ്യമായ മറ്റൊരു ഉറവിടം നൂറ്റാണ്ടുകളായി പെര്‍മാഫ്രോസ്റ്റിലോ മറ്റ് തണുത്തുറഞ്ഞ ഭൂപ്രകൃതിയിലോ അകപ്പെട്ടുപോയ 'സോംബി' വൈറസുകള്‍ വഴിയുമാകം.

  • ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്

ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് 19 നെക്കാള്‍ മാരകമായേക്കാവുന്ന അടുത്ത പകര്‍ച്ചവ്യാധിക്ക് ലോകം തയ്യാറാകണമെന്നാണ് അദേഹം പറഞ്ഞത്. ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ ഒരു പരിധിവരെ സ്ഥിരത കൈവരിക്കുന്ന സമയത്താണ് ലോകാരോഗ്യ സംഘടന മേധാവി ഗെബ്രിയേസസിന്റെ ഈ മുന്നറിയിപ്പ്.

രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു, കൂടാതെ മാരകമായ സാധ്യതയുള്ള മറ്റൊരു രോഗകാരി ഉയര്‍ന്നുവരുന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.