×
login
രാജശേഖരന്‍ നായര്‍ക്ക് റഷ്യന്‍ പാര്‍ലമെന്റിന്റെ ആദരവ് സ്പീക്കര്‍ ആന്‍ഡ്രി എന്‍. സ്വിന്‍സ്‌റ്റോവ് പുരസ്‌ക്കാരം സമ്മാനിച്ചു

ടൂറിസം എസ്‌ക്‌സലന്‍സ് അവാര്‍ഡ് നല്‍കി ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് നേരത്തെ ആദരിച്ചിച്ചുണ്ട്.

 മോസ്‌ക്കോ:  കോവളത്തെ  ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉടമ രാജശേഖരന്‍ നായര്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങി. റഷ്യന്‍ പാര്‍ലമെന്റിന്റെ  അധോ സഭയായ സ്‌റ്റേറ്റ് ഡുമയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ടൂറിസം മേഖലയിലെ മികവിനും പ്രാവീണ്യത്തിനും   നല്‍കുന്ന  ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്  പാര്‍ലമെന്റ് സ്പീക്കര്‍ ആന്‍ഡ്രി എന്‍. സ്വിന്‍സ്‌റ്റോവ് സമ്മാനിച്ചു.റഷ്യന്‍ പ്രസിഡന്റെ സെക്രട്ടറി സാഡിക്കോണ്‍ സോയുവ് സന്നിഹിതമായിരുന്നു

ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയായി  അതുല്യമായ ബിസിനസ് മാനേജ്‌മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിലും ടൂറിസം മേഖലയിലും  മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് രാജശേഖരന്‍ നായരെ ആദരിക്കുന്നതെന്ന്  ചടങ്ങിന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍  അധ്യക്ഷന്‍ ഡോ സര്‍ജി ഡെവര്‍നോയ് പറഞ്ഞു. റഷ്യന്‍ പാര്‍ലമെന്റ്  ഹാളില്‍ നടന്ന ആഗോളസമ്മേളനത്തില്‍ ലഭിച്ച അവാര്‍ഡ് വലിയ അംഗീകാരമായി കരുതുന്നതായി രാജശേഖരന്‍ നായര്‍ പറഞ്ഞു.

ടൂറിസം എസ്‌ക്‌സലന്‍സ്  അവാര്‍ഡ് നല്‍കി ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് നേരത്തെ ആദരിച്ചിച്ചുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നായരുടേയും രുക്മണിയമ്മയുടേയും മകനായ രാജശേഖരന്‍ നായരുടെ വിജയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല  ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ്.


ജോലിതേടി 16ാം വയസ്സില്‍ വീടുവിട്ടിറങ്ങി. തമിഴ് നാട്ടിലും മുംബയിലും  പ  ചെറുജോലികള്‍. കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ഉണ്ടായപ്പോള്‍  മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം. 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കം . ഏറെ പ്രതിബന്ധങ്ങള്‍ മറികടന്ന് കോവളത്ത് ഉദയ സമുദ്ര എന്ന ലോക നിലവാരമുള്ള  ബീച്ച് റിസോര്‍ട്ട് പടുത്തുയര്‍ത്തി.  

225 ലക്ഷ്വറി മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോര്‍ട്ടാണിത്്. പഞ്ചനക്ഷത്ര പദവിയുള്ള സംസ്ഥാനത്തെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്.  തുടര്‍ച്ചയായി മികച്ച നക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ലോകത്തെ മികച്ച ബീച്ച് റിസോര്‍ട്ട് ഹോട്ടല്‍. ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ സ്യൂട്ട്‌സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്‌ളൈറ്റ് കാറ്ററിങ് യൂണിറ്റ്, ആലപ്പുഴയിലെ ബാക്ക് വാട്ടര്‍  റിസോര്‍ട്ട് എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. കവടിയാറില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററും വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടലും വലിയ പദ്ധതികളായി മാറി. അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് രാജശേഖരന്‍ നായര്‍ കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബല്‍ക് സ്‌കൂള്‍. 300 കുട്ടികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 2000ലധികം പേരുണ്ട്.  സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറി.

ബിസിനസ്സ് രംഗത്ത് വിജയിച്ച് മുന്നേറുമ്പോഴും പൊതുരംഗത്തും  സേവന സാംസ്‌ക്കാരികം മേഖലയിലും രാജശേഖരന്‍ നായര്‍ സജീവമാണ്. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉയരുന്നതില്‍ രാജശേഖരന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. അലങ്കാര മണ്ഡപം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയെല്ലാം സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിച്ച് തീരദേശ ക്ഷേത്രങ്ങളായ  ശംഖുമുഖം ദേവീക്ഷേത്രത്തിനും കോവളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനും മുഖച്ഛായ മാറ്റിയതും രാജശേഖരന്‍ നായരാണ്.ബോംബെ കേരളീയ സമാജം പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി  സംഘടനകളുടെ ഭാരവാഹിയുമാണ്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.