×
login
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്?; നാരായണമൂര്‍ത്തിയുടെ മരുമകന് സാധ്യതകള്‍ ഏറെയെന്ന് റിപ്പോര്‍ട്ട്

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ എന്ന നിലയില്‍ മാത്രമല്ല യഥാര്‍ത്ഥത്തില്‍ അതിനുമപ്പുറം പ്രശസ്തനാണ് ഋഷി.

ലണ്ടന്‍: ബ്രിട്ടണ്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് സാധ്യതയേറെയെന്ന് ബ്രീട്ടിഷ് മാധ്യമങ്ങള്‍. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയത് വന്‍വിവാദത്തിലേക്കും അന്വേഷണത്തിലേക്കും നീങ്ങിയതോടെ അദ്ദേഹത്തിന്റെ രാജിക്ക് സാധ്യതേറെയാണ്. അങ്ങനയുണ്ടായാല്‍  ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രിയാണ്. നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ ഋഷി, തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ  മകള്‍ അക്ഷത മൂര്‍ത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ എന്ന നിലയില്‍ മാത്രമല്ല യഥാര്‍ത്ഥത്തില്‍ അതിനുമപ്പുറം പ്രശസ്തനാണ് ഋഷി. ബ്രീട്ടീഷ് പാര്‍വലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്.

പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

2020 മേയില്‍ യുകെ കര്‍ശന ലോക്ഡൗണിലായിരിക്കെ, പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മദ്യവിരുന്നില്‍ പങ്കെടുത്തതിനു കഴിഞ്ഞയാഴ്ച ജോണ്‍സന്‍ ക്ഷമാപണം നടത്തിയിരുന്നു. അദ്ദേഹം രാജിവയ്ക്കണമെന്ന സമ്മര്‍ദം പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരുവിഭാഗവും ശക്തമാക്കുന്നതിനിടെയാണ് 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ യാത്രയയപ്പുമായി ബന്ധപ്പെട്ട് രണ്ടു മദ്യസല്‍ക്കാരം നടന്നുവെന്നു 'ദ് ടെലിഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്. പിറ്റേന്നായിരുന്നു ഫിലിപ് രാജകുമാരന്റെ സംസ്‌കാരച്ചടങ്ങുകള്‍. എന്നാല്‍, ഈ വിരുന്നുകളില്‍ ജോണ്‍സന്‍ പങ്കെടുത്തിട്ടില്ല. എങ്കിലും ബോറിസിനു മേല്‍ രാജി സമ്മര്‍ദം ഏറെയാണ്. ആഭ്യന്തര അന്വേഷണത്തിനു ശേഷം ഈ മാസം അവസാനത്തോടെ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടും.  

 

 

 

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.